നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ അക്രമിച്ച മൂവര്‍സംഘം അറസ്റ്റില്‍

നിലമ്പൂര്‍ പോലീസ്  സ്‌റ്റേഷന്‍ അക്രമിച്ച  മൂവര്‍സംഘം അറസ്റ്റില്‍

മലപ്പുറം: രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം പോലീസ് സ്റ്റേഷന്‍ അക്രമത്തിന് കാരണമായ കഥ ഇങ്ങിനെയാണ്.നാല്‍വര്‍സംഘം പോലീസിനെ അക്രമിച്ച ശേഷം സ്റ്റേഷനിലെ സി.സി.ടി മോണിറ്ററും നശിപ്പിച്ചു. മൂന്നുപേര്‍ അറസ്റ്റില്‍. നിലമ്പൂര്‍ പോലീസ് സ്റ്റേഷനുള്ളില്‍ അതിക്രമം നടത്തിയ സംഭവത്തിലാണ് ഇന്ന് മൂന്ന് പേരെ നിലമ്പൂര്‍ സി.ഐ സുനില്‍ പുളിക്കല്‍ അറസ്റ്റു ചെയ്തത്.
ഇന്നലെ പുലര്‍ച്ചെയാണ് പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് അതിക്രമം നടത്തിയത്. ചന്തക്കുന്ന് പാലോട്ടില്‍ ഫാസില്‍ എന്ന ഇറച്ചി ഫാസില്‍(28),കരുളായി കോലോത്തുംതൊടിക അഹമ്മദ് ആഷിഖ് (25),ചന്തക്കുന്ന് തെക്കേതൊടിക ഷീബിര്‍ റുഷ്ദ്(28) എന്നിവരാണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് രാമന്‍കുത്ത് സ്വദേശി സിറിലിനെ പിടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

നിലമ്പൂരിലെ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് പോലീസ് പറയുന്നു. ഒരു സംഘത്തില്‍ പെട്ടയാളെ മര്‍ദ്ദിച്ചശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റു ചെയ്യണമെന്ന് പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യുകയെന്നും അറസ്റ്റ് ചെയ്യാനാവില്ലെന്ന് പോലീസ് പറഞ്ഞതോടെ നാലുപേരും പോലീസിനെ ഭീഷണിപ്പെടുത്തകയും അസഭ്യം പറയുകയുമായിരുന്നു.

സ്റ്റേഷനിലെ സി.സി.ടി.വി മോണിറ്ററും ഇവര്‍ നശിപ്പിച്ചതായി പോലീസ് പറഞ്ഞു. കൃത്യ നിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കിയതിനും പോലീസ് സ്റ്റേഷനില്‍ കയറി പോലീസുകാരെ ഭീഷണിപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തതെന്ന് സി.ഐ സുനില്‍ പുളിക്കല്‍ പറഞ്ഞു. പിടിയിലായവരില്‍ നിലമ്പൂര്‍, പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസ്സുകളില്‍ ഉള്‍പ്പെട്ടവരാണെന്നും സി.ഐ പറഞ്ഞു.

Sharing is caring!