എം.എല്‍.എ എന്ന നിലയില്‍ കെ.എം ഷാജിയുടെ അവകാശങ്ങളെച്ചൊല്ലി നിയമസഭയില്‍ വാക്പോര്
തിരുവനന്തപുരം: എം.എല്‍.എ എന്ന നിലയില്‍ കെ.എം ഷാജിയുടെ അവകാശങ്ങളെച്ചൊല്ലി നിയമസഭയില്‍ വാക്പോര്. കെ.എം ഷാജിയുടെ വോട്ടവകാശം കോടതി തടഞ്ഞതിനെ ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ ബാലന് രംഗത്തെത്തിയത്. ഷാജിക്ക് അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ബാലന്റെ വാദം.
ഇതോടെ ബഹളവുമായി പ്രതിപക്ഷം രംഗത്തെത്തി. ഷാജിയെ മന:പൂര്‍വ്വം അവഹേളിക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇതോടെ വിഷയത്തില്‍ സ്പീക്കര്‍ ഇടപെടുകയും ഷാജിയുടെ വോട്ടവകാശം മാത്രമാണ് കോടതി തടഞ്ഞതെന്നും അടിയന്തര പ്രമേയം അവതരിപ്പിക്കാമെന്നും സഭയെ അറിയിക്കുകയായിരുന്നു. സെന്‍സസ് നടപടികള്‍ ചോദ്യംചെയ്തായിരുന്നു കെ.എം ഷാജിയുടെ അടിയന്തര പ്രമേയം.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]