മലപ്പുറത്ത് രോഗബാധയില്ലെന്നു സ്ഥിരീകരിച്ച ആറുപേര്‍ ആശുപത്രി വിട്ടു
മലപ്പുറം: കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറു പേര്‍ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതോടെ ആശുപത്രി വിട്ടു. ആശുപത്രിയിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യസമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. നിരീക്ഷണത്തിലുള്ളവരുടെ സ്രവ പരിശോധന ഫലങ്ങള്‍ ലഭിച്ചു തുടങ്ങിയിച്ചുണ്ട്. 27 സാമ്പിളുകളാണ് ജില്ലയില്‍നിന്നു പരിശോധനക്കയച്ചത്. ഇതില്‍ 17 പേര്‍ക്കു വൈറസ്ബാധയില്ലെന്നാണ് ആദ്യഘട്ട പരിശോധന ഫലം. ഇതുള്‍പ്പെടെ രണ്ടാംഘട്ട പരിശോധനക്കയച്ച 16 സാമ്പിളുകളില്‍ ഫലം ലഭിച്ച ആറു പേരെയാണ് രോഗബാധയില്ലെന്ന പൂര്‍ണ്ണ സ്ഥിരീകരണത്തോടെ നിരീക്ഷണത്തില്‍നിന്നു ഒഴിവാക്കിയത്.
ചൈനയുള്‍പ്പെടെ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായി 360 പേരാണ് ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ 26 പേര്‍ ആശുപത്രിയിലും 334 പേര്‍ വീടുകളിലുമാണ്. രോഗ ലക്ഷണങ്ങളില്ലാതെ വീടുകളില്‍ 28 ദിവസം പൂര്‍ത്തിയാക്കിയ 23പേരെ ഇതുവരെ പ്രത്യേക നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള കൗണ്‍സിലിംഗ് തുടരുകയാണ്. ഈ സേവനം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ സെല്ലിലെ 0483 2737858, 0483 2737857 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. രോഗ ലക്ഷണങ്ങളുണ്ടായാലും സംശയദൂരീകരണത്തിനും 9383464212 എന്ന നമ്പറില്‍ വാട്‌സാപ്പ് വഴിയും രാരറാീാഹുാഴാമശഹ.രീാ എന്ന മെയില്‍ വഴിയും കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം.
കൊറോണ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉത്സവങ്ങള്‍ മതപരമായ ചടങ്ങുകള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മത സംഘടനകള്‍ സംഘാടക സമിതികള്‍ എന്നിവരുടെ യോഗം അടുത്ത ദിവസം വിളിക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനമായി. ആരോഗ്യ വകുപ്പു ജീവനക്കാര്‍ക്കുള്ള പ്രത്യക പരിശീലനം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും ദുരന്ത നിവാരണ വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തിലുള്ള കണ്‍ട്രോള്‍ സെല്‍ മുഖേന നടക്കുന്ന മുന്‍കരുതല്‍ നടപടികള്‍ യോഗം വിലയിരുത്തി.
അസിസ്റ്റന്റ് കലക്ടര്‍ രാജീവ്കുമാര്‍ ചൗധരി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, എന്‍.എച്ച്.എം. ജില്ലാ മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍. പ്രസാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
്
RECENT NEWS
നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം.