വ്യാജവാര്‍ത്തയ്‌ക്കെതിരെ പി കെ ബഷീര്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി, ചാനലിനെതിരെ മാനനഷ്ടത്തിന് കേസ്

വ്യാജവാര്‍ത്തയ്‌ക്കെതിരെ  പി കെ ബഷീര്‍ എം.എല്‍.എ  മുഖ്യമന്ത്രിക്ക് പരാതി നല്‍കി,  ചാനലിനെതിരെ മാനനഷ്ടത്തിന്  കേസ്

തിരുവനന്തപുരം. വ്യാജ രേഖകളുടെ സഹായത്തോടെ വ്യാജവാര്‍ത്ത സൃഷ്ടിച്ച് തന്നെയും, കുടുംബത്തെയും അപമാനിക്കുന്നുവെന്ന് കാണിച്ച് പി കെ ബഷീര്‍ എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് എം എല്‍ എയുടെ ആവശ്യം. ഇന്നലെയാണ് എം എല്‍ എയെ ബന്ധപ്പെടുത്തി ഭൂമിതരം മാറ്റി ക്രമക്കേട് നടത്തിയെന്ന പേരില്‍ 24*7 ചാനല്‍ വാര്‍ത്ത നല്‍കിയത്.

വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു. തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. നല്‍കിയ രേഖകളും വ്യാജമാണ്. ഇതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം, എം എല്‍ എ പരാതിയില്‍ ആവശ്യപ്പെട്ടു.
വ്യാജവാര്‍ത്ത നല്‍കിയ ചാനലിനെതിരെ മാന നഷ്ടത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകുവാനാണ് തീരുമാനമെന്ന് എം എല്‍ എ അറിയിച്ചു.

Sharing is caring!