മലപ്പുറം കൊടപ്പാളിയില്‍ വീടിനുള്ളില്‍ വൃദ്ധന് മരിച്ച നിലയില്‍
പരപ്പനങ്ങാടി: കൊടപ്പാളിയിലെ പുത്തല്‍വീട്ടില്‍ ഷണ്മുഖന് (65) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഏഴ് വര്‍ഷം മുമ്പേ ഭാര്യയും മൂന്ന് മക്കളും ഇദ്ദേഹത്തെ വിട്ട് വള്ളിക്കുന്നിലാണ് താമസം. അന്ന് മുതലേ വീട്ടില്‍ ഒറ്റക്കാണ് ഇയാള്‍ താമസം. കഴിഞ്ഞ ഞായറാഴ്ച ഇയാളെ പരിസരവാസികള്‍ കണ്ടിരുന്നു. പിന്നീട് കാണാതായതിനെ തുടര്‍ന്ന് ഇന്ന് ബുധന്‍
രാത്രി 7.30 ന് അടുത്തുള്ള ബന്ധുക്കള്‍ വീട്ടില്‍ ചെന്നപ്പോള്‍ വീട് അകത്ത് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയും വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. മൃതദേഹം വീട്ടില്‍ തന്നെയാണുള്ളത്. ബാക്കിയുള്ള നടപടിക്രമങ്ങള്‍ നാളെ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഭാര്യ: മൃതുല. മക്കള്‍: തുഷാര, ഷിജിന, മനു പ്രസാദ്
RECENT NEWS
ജില്ലയിൽ നാളെ റെഡ് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് നിർദേശം
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം