വള്ളിക്കുന്ന് ആള്‍കൂട്ട ആക്രമണം: കലാപഭൂമിയാക്കാനുള്ള പരീക്ഷണം തടയണം എസ്.ഡി.പി.ഐ

വള്ളിക്കുന്ന് ആള്‍കൂട്ട ആക്രമണം:  കലാപഭൂമിയാക്കാനുള്ള  പരീക്ഷണം തടയണം  എസ്.ഡി.പി.ഐ

തിരൂരങ്ങാടി: : വള്ളിക്കുന്നില്‍ 2 ചെറുപ്പക്കാരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം കേരളത്തില്‍ കലാപം നടത്താനുള്ള പരീക്ഷണമാണെന്നും ഇത് തടയാന്‍ മുന്നിട്ടിറങ്ങണമെന്നും എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് പ്രവര്‍ത്തകരും പാചക തൊഴിലാളികളുമായ രണ്ടുപേരെ കഴിഞ്ഞ ദിവസമാണ് വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ആര്‍.എസ്.എസ്.സംഘം ആക്രമിച്ചത്. ആര്‍.എസ്.എസിന്റ ക്രിമിനല്‍ സംഘം കാലങ്ങളായി ഇവിടെ വിഹരിക്കുന്നുണ്ട്. 2010 ല്‍ റെയില്‍വെ സ്റ്റേഷനില്‍ മദ്യവയസ്‌ക്കയെ കൂട്ടബലാത്സംഗം നടത്തിയതും, മുസ്ലീം മദ്ധ്യവയസ്‌കനായ ഭിക്ഷക്കാരനെ നഗ്‌നനാക്കി ഓടുന്ന തീവണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊലപെടുത്തിയതും ഇത്തരം ആര്‍.എസ്.എസ് ക്രിമിനലുകളാണ്. മാത്രമല്ല പ്രദേശങ്ങളിലെ ഒട്ടുമിക്ക അക്രമങ്ങളിലും ഇവിടുത്തെ പ്രവര്‍ത്തകര്‍ പങ്കാളികളുമാണ്. തങ്ങളുടെ ആയുധ പരിശീലനം നടക്കുന്ന കേന്ദ്രത്തിന്റെ പരിസരത്ത് എത്തിയവരുടെ പേര് ചോദിച്ച് ആക്രമിച്ചതും, പിന്നിട് കള്ളനാണന്ന പ്രചരണവും നടത്തിയത് ആര്‍.എസ്.എസ് കേന്ദ്രങ്ങളാണ്. അക്രമത്തിന് ഇരയായവരെ രക്ഷപ്പെടുത്താന്‍ എത്തിയതും, ആശുപത്രിയിലേക്ക് കൊണ്ട് പോയതും പോലീസാണന്നിരിക്കെ പ്രതികളെ പിടികൂടാനും, തിരിച്ചറിയാനും കഴിഞ്ഞില്ലെന്ന പോലീസ് ഭാഷ്യം അക്രമികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്നും എസ് ഡി.പി.ഐ ആരോപിച്ചു. ചെറിയ പ്രകടനത്തെ പോലും മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തി കഴിവ് തെളിയിക്കുന്ന പോലീസിന് സംഭവസ്ഥലത്തെത്തിയ സമയം അക്രമികളടക്കമുള്ളവരുടെ ചിത്രങ്ങള്‍ എടുക്കാത്തതും പ്രതികളെ പിടികൂടാന്‍ ശ്രമംപോലും നടത്താത്തതും പ്രതിഷേധാര്‍ഹമാണ്. ആള്‍ക്കൂട്ട ആക്രമണമാണന്ന് ഇരയാക്കപെട്ടവര്‍ പറഞ്ഞിട്ടും അടിപിടി കേസാക്കി മാറ്റാനുള്ള നീക്കമാണ്. നിരവധി കാലമായി ഇത്തരം നയമാണ് പ്രതികള്‍ ആര്‍.എസ്.എസ് ആണങ്കില്‍ പോലീസ് സ്വീകരിക്കുന്നത്. ഉത്തരേന്ത്യന്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ നടത്തി ഭീതി പരത്താനുള്ള നീക്കം തടഞ്ഞില്ലങ്കില്‍ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ എസ്.ഡി.പി ഐ മുന്നില്‍ നില്‍ക്കുമെന്നും, അക്രമികളെ ജാമ്യമില്ല വകുപ്പ് ഉപയോഗിച്ച് പിടികൂടണമെന്നും തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ഹമീദ് പരപ്പനങ്ങാടി, സിക്രട്ടറി ഉസ്മാന്‍ ഹാജി, യാസര്‍ അറഫാത്ത്, കെ.സിദ്ധീഖ് സംസാരിച്ചു.

Sharing is caring!