വള്ളിക്കുന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ക്ക് നേരേ സംഘ് പരിവാറിന്റെ ആള്‍ക്കൂട്ട ആക്രമണം

പരപ്പനങ്ങാടി:വള്ളിക്കുന്നില്‍ സംഘ് പരിവാറിന്റെ ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. പരപ്പനങ്ങാടി നഗരസഭാ നാല്പതാം ഡിവിഷന് മുസ്ലിം ലീഗ് സെക്രട്ടറി അങ്ങാടികടപ്പുറത്തെ യാറുക്കാന്റെപുരക്കല് ശറഫുദ്ധീന്‍(40), തൊട്ടടുത്തെ പ്രദേശത്തുകാരനായ നവാസ് (20) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ച് ഇരുവരും ഇരയായത്. പാചക തൊഴിലാളിയായ ശറഫുദ്ധീന്‍ തന്റെ പണിക്കാരനായ നവാസിനെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരു സുഹൃത്തിന്റെയടുത്തേക്ക് എത്തിക്കാന്‍ ബൈക്കില്‍ പോയതായിരുന്നു. ഈ സമയം പ്രദേശത്ത് ആര് എസ് എസിന്റെ ആയുധ പരിശീലനം നടക്കുന്ന ശാഖ നടക്കുന്ന ണ്ടായിരുന്നു എന്തിനാണ് വന്നതെന്ന ചോദ്യവും, പേര് ചോദിച്ചുമാണ് ആക്രമം.റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഇറക്കിയ ഉടനെ കാവി മുണ്ടുകളും ട്രൗസറുകളും ധരിച്ച 100ലധികം വരുന്ന സംഘ് പരിവാര്‍ അക്രമികള്‍ വളയുകയും റെയില്‍വേ ചാമ്പ്രയിലെ ഇരുട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ഇരുമ്പ് പൈപ്പുകളും മറ്റും ഉപയോഗിച്ച് അടിച്ച് വീഴ്ത്തുകയായിരുന്നു. ഉടനെ ശറഫു തന്റെ മൊബൈല്‍ എടുത്ത് ഞാന്‍ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വലിയൊരു ആക്രമണത്തിന് ഇരയാവുകയാണെന്ന് ജേഷ്ഠനെ വിവരം അറിയിച്ചെങ്കിലും സംസാരം പൂര്‍ണമാക്കുന്നതിന് മുമ്പേ അക്രമികള്‍ മൊബൈല്‍ പിടിച്ചു വാങ്ങുകയും കയ്യിലുണ്ടായിരുന്ന 9000 രൂപയും പിടിച്ചു പരിക്കുകയും തന്റെ ഷര്‍ട്ടും മുണ്ടും ഊരിയെടുക്കുകയും ചെയ്തു. പിന്നീട് തല തകര്‍ന്ന് രക്തം വാര്‍ന്ന ശറഫുവിനെ ഊരിയെടുത്ത മുണ്ട് കൊണ്ട് തന്നെ അടുത്തുണ്ടായിരുന്ന തെങ്ങില്‍ കെട്ടുകയും വീണ്ടും അടിക്കുകയുമായിരുന്നു. ഈ സമയത്ത് മറ്റേ സംഘം നവാസിനെയും അടിക്കുന്നുണ്ടായിരുന്നു. ഈ സമയത്തും തനിക്ക് ചുറ്റും കൂടിയവരോട് എന്തിനാണ് എന്നെ അടിക്കുന്നതെന്ന് ചോദിച്ചെങ്കിലും അവര്‍ അത് ചെവിക്കൊള്ളാതെ അടി തുടരുകയായിരുന്നു. സംഘത്തിലെ ചിലര്‍ മോഷ്ടിക്കാന്‍ വന്നാതാണല്ലേ എന്നും ആക്രോഷിച്ചാണ് അക്രമം അഴിച്ചു വിട്ടത്. ഈ സമയത്ത് അവശനായ നവാസിനെയും തെങ്ങിന്റെ മറു വശത്ത് കൂട്ടിക്കെട്ടുകയായിരുന്നു. അപ്പോഴേക്കും ശറഫുവിന്റെ ജേഷ്ഠനും ജേഷ്ഠന്റെ മകനും സ്ഥലത്തെത്തുകയും എന്തിനാണ് ഇങ്ങനെ അടിക്കുന്നതെന്ന് ചോദിക്കേണ്ട താമസം മകന് സഹദി(18)യും അക്രമി സംഘം അടിക്കുകയായിരുന്നു. ഈ സമയത്ത് വിവരം അറിഞ്ഞ് പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തുകയും പൊലീസിനെ കണ്ടയുടനെ അക്രമികള്‍ പല വഴിക്കും ഓടി രക്ഷപ്പെടുകയായിരുന്നു. എന്തിനാ ഇവരെ കെട്ടിയിട്ട് അക്രമിക്കുന്നതെന്ന് പൊലീസ് ഉച്ചത്തില്‍ ചോദിച്ചെങ്കിലും ഒരാളും മറുപടി പറയാന്‍ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് പൊലീസ് തെങ്ങിലെ കെട്ടഴിച്ച ശേഷമാണ് ഇരുവരെയും ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ശറഫു പറഞ്ഞു. അക്രമിക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും അക്രമികള്‍ തന്നെ വാട്ട്സ് ആപ്പിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രചരിപ്പിക്കുന്നുണ്ട്. തക്ക സമയത്ത് പൊലീസ് എത്തിയതിനാലാണ് ജീവന് രക്ഷപ്പെട്ടതെന്ന് ശറഫു പറഞ്ഞു. പരുക്ക് പറ്റിയ ശറഫുദ്ധീന്റെ തലക്ക് തുന്നിട്ടിട്ടുണ്ട്, ചുണ്ടും പൊട്ടിയിട്ടുണ്ട്, നവാസിന്റെ കാലിന്റെ എല്ല് പൊട്ടി പ്ലാസ്റ്ററിട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.എന്നാല്‍ ആക്രമികളുടെ വിവരം നല്‍കാത്തത് കാരണം കേസ്സെടുക്കാന്‍ കഴിയില്ലന്ന് പരപ്പനങ്ങാടി പോലീസ് പറഞ്ഞതായി ഇവര്‍ പറയുന്നു
RECENT NEWS

പൊന്നാനി സ്വദേശി സൗദിയിൽ മരണപ്പെട്ടു
ദമ്മാം: പൊന്നാനി സ്വദേശി സൗദിയില്‍ നിര്യതനായി. പൊന്നാനി മരക്കടവ് പയ്യോളി വീട്ടില്‍ മുഹമ്മദ് (60) ആണ് മരിച്ചത്. ദമ്മാം ഖത്തീഫിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഖത്തീഫിലെ മത്സ്യവ്യാപാരകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു. [...]