എസ്.വൈ.എസ് ‘ഉസ്വ’ സമൂഹ വിവാഹം 28ന് പാണക്കാട്
മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക വെഡിംഗ് എയ്ഡ് (ഉസ്വ) ഈ വര്‍ഷത്തെ സമൂഹ വിവാഹം ഫെബ്രുവരി 28 ന് വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ വെച്ച് നടത്തപ്പെടും. സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ആണ്ട് ദിനമായ റജബ് ഒന്നിന് ജില്ലയിലെ നിര്‍ധനരായ പെണ്‍കുട്ടികള്‍ക്കാണ് സമൂഹ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. ഇത് സംബന്ധിച്ച് പാണക്കാട് ചേര്‍ന്ന യോഗം പരിപാടിക്ക് അന്തിമ രൂപം നല്കി. എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ജില്ലയിലെ ഉമറാക്കളും എസ്.വൈ.എസ് ജില്ലാ ഭാരവാഹികളും പങ്കെടുത്തു. പുത്തനഴി മൊയ്തീന് ഫൈസി, സമദ് പൂക്കോട്ടൂര്‍, കാടമ്പുഴ മൂസ ഹാജി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സി.എച്ച് ത്വയ്യിബ് ഫൈസി, സി അബ്ദുല്ല മൗലവി വണ്ടൂര്‍, സലീം എടക്കര, ഹസന് സഖാഫി പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്, മംഗളോദയം അബൂബക്കര്‍ ഹാജി, കാളാവ് സൈതലവി മുസ്ലിയാര്, ഹസന് ഫൈസി കാച്ചിനിക്കാട്, മാനു ഹാജി ഏറിയാട്, കടമ്പോട്ട് ഇസ്മാഈല്‍ മറ്റത്തൂര്‍, ഖാദര്‍ ബാവ തലക്കടത്തൂര്‍, ചെറീത് ഹാജി കിഴിശ്ശേരി, കെ.സി ബാവ കിടങ്ങഴി, സുലൈമാന്‍ ഹാജി പുല്ലൂര്‍, ഇസ്മാഈല്‍ ഹാജി അറഫാത്ത്, പി ഹസ്സന് ഏറിയാട്, ശറഫുദ്ദീന്‍ ഹാജി ദേവതിയാല്‍, അബ്ദുറസാഖ് ഏറിയാട്, കെ മൂസ ഹാജി ചെറമംഗലം, അബ്ദുല്‍ മജീദ് മേലാറ്റൂര്‍, പാലോളി സൈനുദ്ദീന്‍, പി.പി നാസര്‍, സി.ടി മുഹമ്മദ് കൊണ്ടോട്ടി, പുച്ചേങ്ങല്‍ ശുക്കൂര്‍ ഹാജി, വി അബ്ദുല്‍ മജീദ്, കെ മൂസ ഹാജി ചെറമംഗലം സംബന്ധിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]