ജാമിഅയിലെ വെടിവെപ്പ്: ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ജാമിഅയിലേയും ഷഹീന് ബാഗിലേയും വെടിവെപ്പ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്കി. ബി.ജെ.പി എം.പിമാരായ അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു.
നാലു ദിവസത്തിനിടെ മൂന്നു തവണയാണ് ഷഹീന് ബാഗ്, ജാമിഅ പരിസരത്ത് വെടിവെപ്പുണ്ടായത്. ആദ്യം പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ കശ്മീരി വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. പൊലിസ് സാന്നിധ്യത്തിലായിരുന്നു വെടിവെപ്പ്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി