എസ്.ഡി.പി.ഐക്കെതിരെ മുഖ്യമന്ത്രി, മഹല്ല് കമ്മിറ്റികളുടെ പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണമെന്ന്
തിരുവനന്തപുരം: പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ച് വിട്ടാല്‍ വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താനാണ് നീക്കം നടക്കുന്നത്. അക്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. നിയമാനുസരണം പ്രതിഷേധിച്ച ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ലെന്ന് പിണറായി വിജയന് പറഞ്ഞു. എന്നാല്‍ പൗരത്വ നിയമത്തിനെതരായ പ്രക്ഷോഭത്തിന്റെ പേരില്‍ പോസ്റ്റ്ഓഫീസ് തല്ലിപ്പൊളിക്കുന്നത്&ിയുെ; പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ കേസെടുക്കുക തന്നെ ചെയ്യുമെന്നും പിണറായി വിജയന് പറഞ്ഞു.
നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷ നിരയില്‍ വലിയ ബഹളത്തിനും ഇടയാക്കി. എസ്‍ഡിപിഎക്ക് എതിരെ പറയുമ്പോള്‍ എന്തിനാണ് പ്രതിപക്ഷം ബഹളം വക്കുന്നതെന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. എസ്‍ഡിപിഎയുമായി സഖ്യമുണ്ടാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. എസ്ഡിപിഐയെ പിന്തുണക്കേണ്ട കാര്യം കോണ്‍ഗ്രസിനോ യൂഡിഎഫിനോ ഇല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.&ിയുെ;ു>
പ്രക്ഷോഭവും അക്രമവും രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.: തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുകയാണ്.&ിയുെ;സമരം വഴിവിട്ട് പോയാല്‍ പൊലീസ് കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
RECENT NEWS
ഷൈൻ ടോം ചാക്കോയുടെ കാക്കി വേഷം കണ്ടു പേടിച്ച് വീണ ബൈക്ക് യാത്രികന് പരുക്ക്
എടപ്പാള്‍: റോഡില്‍ പൊലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാര്‍ത്ഥ പൊലീസ് ആണെന്ന് കരുതി സ്കൂട്ടര്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചതിനിടയില്‍ തെന്നി വീണ് യുവാവിന് പരിക്ക്. ഹെൽമറ്റ് ധരിക്കാതെ വന്ന യുവാവ് പൊലീസ് വാഹന പരിശോധന നടത്തുകയാണെന്ന് കരുതിയാണ് [...]