കളക്ടറോടുള്ള പോരിന്റെ പേരില്‍ കവളപ്പാറക്കാരെ കണ്ണീര്കുടിപ്പിക്കരുത്: ആര്യാടന് ഷൗക്കത്ത്

നിലമ്പൂര്‍: കലക്ടറോടുള്ള പോരിന്റെ പേരില്‍ കവളപ്പാറയിലെ ദുരിതബാധിതരെ കണ്ണീര് കുടിപ്പിക്കുന്നതില്‍ നിന്നും പി.വി അന്‍വര്‍ എം.എല്‍.എയും സര്‍ക്കാരും പിന്തിരിയണമെന്ന് സംസ്ക്കാര സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന്‍ഷൗക്കത്ത്. ഭൂമി തട്ടിപ്പ് നടത്താന്‍ എം.എല്‍.എക്ക് അവസരം നല്‍കാത്തതിന്റെ പേരില്‍ ഇപ്പോള്‍ കളക്ടര്‍ മാത്രമല്ല ക്രൂശിക്കപ്പെടുന്നത് കവളപ്പാറയില്‍ ദുരന്തത്തിനിരയായ പാവപ്പെട്ട ജനങ്ങള്കൂടിയാണ്.
കാരുണ്യത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ എല്ലാം നഷ്ടപ്പെട്ട് ഇന്നും ക്യാമ്പില്‍ കഴിയുന്ന ദുരന്തബാധിതരോടുള്ള ക്രൂരതയില്‍ നിന്നും പിന്മാറണം. ഫെഡറല്‍ ബാങ്ക് നിര്‍മ്മിക്കുന്ന 34 വീടുകളുടെപ്രവര്ത്തനം എം.എല്‍.എയും കൂട്ടരും കഴിഞ്ഞ മാസം നേരിട്ടെത്തിതടഞ്ഞു.പുനരധിവാസപദ്ധതി ത്വരിതപ്പെടുത്തുന്നതിനു പകരം തടയുന്ന ജനപ്രതിനിധി നാടിന് അപമാനമാണ്. ഒരേസമയം പ്രകൃതിയുടെയുംഭരണാധികാരികളുടെയും ക്രൂരത ഏറ്റുവാങ്ങേണ്ടി വന്ന കവളപ്പാറയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അട്ടിമറിക്കുന്നതിനെതിരെ എല്ലാവരെയും ചേര്‍ത്ത് ജനകീയ പ്രക്ഷോഭം ആരംഭിക്കും.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]