മലപ്പുറം ജില്ലാ എ-ഡിവിഷന്‍ ഫുട്‌ബോളില്‍ മമ്പാട് എംഇഎസ് ജേതാക്കള്‍

മലപ്പുറം ജില്ലാ എ-ഡിവിഷന്‍ ഫുട്‌ബോളില്‍ മമ്പാട് എംഇഎസ് ജേതാക്കള്‍

മഞ്ചേരി: ജില്ലാ എ- ഡിവിഷന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 16 പോയിന്റ് നേടി എംഇഎസ് മമ്പാട് ജേതാക്കളായി.
ഒന്‍പത് പോയിന്റ് നേടി മലപ്പുറം എംഎസ്പി രണ്ടാംസ്ഥാനവും നേടി. വിജയികള്‍ക്ക് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി അഷറഫ് ഉപഹാരങ്ങള്‍ വിതരണംചെയ്തു. വൈസ് പ്രസിഡന്റ് കെ കുഞ്ഞാലന്‍കുട്ടി, ജോ. സെക്രട്ടറി കെ എ നാസര്‍, സെകട്ടറി ഡോ. പി എം സുധീര്‍കുമാര്‍, കെ കെ കൃഷ്ണനാഥ്, റഫീഖ് എന്നിവര്‍ സംസാരിച്ചു.

Sharing is caring!