മുസ്ലിംലീഗിന്റേത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം: ഐഎന്‍എല്‍
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടുമായി എന്‍ആര്‍സിയും എന്‍പിആറും നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കി പ്രകടനം നടത്താന്‍ മുസ്ലിംലീഗ് നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രവും കാപട്യവുമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പ്രസ്താവനയില്‍ പറഞ്ഞു.സംഘപരിവാറിനെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനുംമാത്രമേ ഇത് ഉപകരിക്കൂ.
യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് എന്‍പിആര്‍ നടപടികള്‍ക്ക് മുതിര്‍ന്നതെന്ന കാര്യം മറച്ചുവച്ചാണ് ലീഗ് സ്വന്തം പ്രവര്‍ത്തകരെ തെരുവിലിറക്കുന്നത്. പൗരത്വ നിയമത്തിനും എന്‍പിആറിനുമെതിരെ ഒളിച്ചുകളിയും ഇരട്ടത്താപ്പും തുടരുന്ന കോണ്‍ഗ്രസ് നേതൃത്വത്തോടാണ് ലീഗ് പ്രതിഷേധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]