മദ്യപിച്ചെത്തി ഭക്ഷണത്തില്‍ മൂത്രമൊഴിക്കും ശേഷം ഉമ്മയേയും മക്കളേയും മര്‍ദ്ധിക്കും ചെമ്മാട് സ്വദേശിയായ 35കാരന് അറസ്റ്റില്‍
തിരൂരങ്ങാടി: മദ്യലഹരിയില്‍ ദിവസവും വീട്ടിലെത്തി ഭക്ഷണത്തില്‍ മൂത്രമൊഴിച്ചും ഉമ്മയെയും മക്കളെയും നിരന്തരമായി ദേഹോപദ്രവമേല്‍പ്പിച്ചതിനും ഉമ്മയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മാട് കരി പറമ്പ് സ്വദേശിയും ചെമ്മാട് മാനിപ്പാടം കോണിയത്ത് താമസിക്കുന്ന റാഫി ( 35 ) യെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ മദ്യപിച്ചെത്തി ഉമ്മയെയും 10, 12 വയസ്സുള്ള രണ്ടു മക്കളെയും ദേഹോപദ്രവമേല്‍പ്പിക്കുന്നത് പതിവാണെന്നും ഉറങ്ങിക്കിടക്കുന്ന മക്കളെ വലിച്ചിഴച്ചു പുറത്തേക്കിടുകയും മര്‍ദിക്കുകയും ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ ഇയാള്ക്കൊപ്പമില്ല. രണ്ടുമക്കളും ഇയാളുടെ ഉമ്മയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. നേരത്തെ ഇതേ കേസില്‍ അറസ്റ്റ് ചെയ്ത ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്. തുടര്‍ന്നും മര്‍ദ്ദനം തുടങ്ങിയതോടെ മാതാവിന്റെ പരാതിയില്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]