കൊറോണ: മലപ്പുറത്ത് മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗംചേര്‍ന്നു
മലപ്പുറം: കൊറോണ രോഗബാധയ്ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അഭ്യര്‍ത്ഥിച്ചു. ആരോഗ്യവകുപ്പില്‍ നിന്നും നല്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അവര്‍ നല്കുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ കൊറോണ പ്രതിരോധ നടപടികളുടെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്തു ഹാളില്‍ ചേര്‍ന്ന മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന ആരോഗ്യ വകുപ്പിലെ ഓരോ വിഭാഗം ജീവനക്കാരും കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. രോഗ ബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും തിരിച്ചു വന്നവര്‍ കൊറോണ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതും സംഘടിപ്പിക്കുന്നതും രോഗബാധ ഉണ്ടായ സ്ഥലങ്ങളില്‍ നിന്നും തിരിച്ചെത്തി 28 ദിവസങ്ങള്‍ക്കു ശേഷം മാത്രമേ പാടുള്ളൂവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി എല്ലാ സ്ഥാപന തലങ്ങളിലും ദ്രുത പ്രതികരണ സേന രൂപീകരിച്ച് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും ബ്ലോക്ക്തല ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേന രോഗ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.മുഹമ്മദ് ഇസ്മയില്‍, ഡി.പി.എം ഡോ. എ.ഷിബുലാല്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]