പൗരത്വനിയമത്തില്‍ ഇടത് മുന്നണി വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് ആര്യാടന്‍

പൗരത്വനിയമത്തില്‍  ഇടത് മുന്നണി വോട്ട് ബാങ്ക്  ലക്ഷ്യമാക്കിയുള്ള നീക്കങ്ങളാണ്  നടത്തുന്നതെന്ന് ആര്യാടന്‍

താനൂര്‍: പൗരത്വനിയമത്തില്‍ ഇടത് മുന്നണി വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് കുറ്റപ്പെടുത്തി. നെഹ്‌റു ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ താനൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിനായാണ് സമരം ചെയ്യുന്നത്. രാഷ്ര്ടീയ, താത്പര്യങ്ങളും മറ്റു മുതലെടുപ്പുമില്ല, രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലും ഒരേ നയത്തോടെയാണ് സമരത്തെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് വൈ.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി, മുന്‍ എം.പി. സി. ഹരിദാസ്, വി.എ. കരീം, ഒ. രാജന്‍, കെ.പി.കെ. തങ്ങള്‍, പത്രോ മുഹമ്മദ് അലി, ഹൈദോസ്, ഡോ. യു.കെ. അഭിലാഷ്, പി. വാസുദേവന്‍, ഷാജി പച്ചേരി പ്രസംഗിച്ചു.

Sharing is caring!