വീടിന്റെ ടെറസില്‍ കഞ്ചാവു ചെടി വളര്‍ത്തിയ മലപ്പുറം ഉപ്പടയിലെ എഞ്ചിനീയര്‍ അറസ്റ്റില്‍

വീടിന്റെ ടെറസില്‍  കഞ്ചാവു ചെടി വളര്‍ത്തിയ  മലപ്പുറം ഉപ്പടയിലെ  എഞ്ചിനീയര്‍ അറസ്റ്റില്‍

മലപ്പുറം: വീടിന്റെ ടെറസില്‍ കഞ്ചാവു ചെടി വളര്‍ത്തിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. മുപ്പതുകാരനായ ഇയാളുടെ വീടിന്റെ ടെറസില്‍ 59 കഞ്ചാവു ചെടികളാണ് കണ്ടെത്തിയത്. പോത്തുകല്ലില്‍ പുഴയോരത്ത് കഞ്ചാവു ചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ വളര്‍ത്തിയ കഞ്ചാവു ചെടികകള്‍ കണ്ടെടുത്തത്.
എടക്കര ഉപ്പട ഗ്രാമത്തിലെ ഇയ്യക്കാടന്‍ അരുണ്‍കുമാര്‍(30) നെയാണ് പോത്തുകല്‍ എസ്.ഐ: കെ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയും സംഘവും ഇയളുടെ വീടിന്റെ ടെറസിന് മുകളില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

Sharing is caring!