കൈവെട്ടു കേസിലെ ഇരയായ പ്രൊഫ. ടി.ജെ ജോസഫിന്റെ ദുരിതങ്ങള്‍ക്ക് അറിയാതെയാണെങ്കിലും കാരണക്കാരനായതില്‍ പരസ്യമായി മാപ്പുപറഞ്ഞ് സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ്

കൈവെട്ടു കേസിലെ ഇരയായ  പ്രൊഫ. ടി.ജെ ജോസഫിന്റെ ദുരിതങ്ങള്‍ക്ക്  അറിയാതെയാണെങ്കിലും കാരണക്കാരനായതില്‍  പരസ്യമായി മാപ്പുപറഞ്ഞ് സംവിധായകന്‍  പി.ടി കുഞ്ഞുമുഹമ്മദ്

തൃശൂര്‍: കൈവെട്ടു കേസിലെ ഇരയായ പ്രൊഫ. ടി.ജെ ജോസഫിന്റെ ദുരിതങ്ങള്‍ക്ക് അറിയാതെയാണെങ്കിലും കാരണക്കാരനായതില്‍ പരസ്യമായി മാപ്പുപറഞ്ഞ് സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ്. ‘അറ്റുപോയ ഓര്‍മകള്‍’ എന്ന ടി.ജെ ജോസഫിന്റെ ആത്മകഥ തൃശൂരില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
2010 ജൂലൈ നാലിനാണ് പ്രൊഫഫ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയത്. ചോദ്യപ്പേപ്പറില്‍ മതനിന്ദ ഉണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം. പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍’ എന്ന ലേഖനത്തില്‍ നിന്നായിരുന്നു ടി.ജെ ജോസഫ് വിവാദമായ ചോദ്യം ഉണ്ടാക്കിയത്. ചടങ്ങില്‍ ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, പ്രൊഫ. ടി.ജെ ജോസഫ് പങ്കെടുത്തു.

Sharing is caring!