മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്ന തീരുമാനമൊന്നും തനെടുത്തിട്ടില്ലെന്ന് ലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്ത കെ.എം ബഷീര്‍

മറ്റൊരു പാര്‍ട്ടിയിലേക്ക്  പോകുന്ന തീരുമാനമൊന്നും  തനെടുത്തിട്ടില്ലെന്ന്  ലീഗില്‍ നിന്ന് സസ്‌പെന്റ്  ചെയ്ത കെ.എം ബഷീര്‍

തേഞ്ഞിപ്പലം: ഒരു രാഷ്ര്ടീയ പാര്‍ട്ടിയില്‍ നിന്ന് മാറി മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്ന തീരുമാനമൊന്നും തനെടുത്തിട്ടില്ലെന്ന് മുസ്ലിം ലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്ത കെ.എം ബഷീര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് കോഹിനൂറില്‍ ഐഎന്‍എല്‍ നേതാവും സംസ്ഥാന നൂനപക്ഷ വികസന ധനകാര്യ ബോര്‍ഡ് ചെയര്‍മാനുമായ പ്രൊഫ.എ പി അബ്ദുല്‍ വഹാബ് നടത്തിയ ഉപവാസ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബഷീര്‍. ഇവിടെ രാഷ്ര്ടീയ കൂടുമാറ്റത്തിന്റെ പ്രശ്‌നമില്ല. ഇത് രണ്ടാം സ്വാതന്ത്രസമരമാണ്. യു ഡി എഫിന്റെ മനുഷ്യ ഭൂപടത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കമലയുടെ നിര്യാണത്തെ തുടര്‍ന്ന് പരിപാടി മാറ്റിവെക്കുകയായിരുന്നു. പൗരന്‍ എന്ന നിലയില്‍ ഇതിനെ ബന്ധപ്പെട്ട് കൊണ്ട് നടത്തുന്ന പരിപാടികളില്‍ പങ്കെ ടുക്കും. ഇവിടെ രാഷ്ര്ടീയത്തിന് പ്രസക്തിയില്ല. മുസ്ലിം എന്ന നിലയിലും ഒരു മനുഷ്യന്‍ എന്ന നിലയിലുമാണ് ഞാന്‍ ഇതിനോട് കടപെട്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രതികരിക്കാന്‍ ഞാന്‍ ഇപ്പോള്‍ തയ്യാറല്ലെന്നും ബഷീര്‍ പറഞ്ഞു. ഞാന്‍ മുസ്ലിം ലീഗിനെയോ നേതാക്കളേയൊ ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള സമരത്തില്‍ ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള സമരത്തിലാണ് താന്‍ പങ്കെടുത്തതെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!