പി എസ്.എം.ഒ കോളേജ് ഗ്രന്ഥശാലക്ക് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി കെ.എം.സി.സി മാതൃകയായി

പി എസ്.എം.ഒ കോളേജ് ഗ്രന്ഥശാലക്ക്   ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി കെ.എം.സി.സി മാതൃകയായി

ദുബൈ : കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സമാഹരിച്ച ഒരു ലക്ഷം രൂപയോളം വില വരുന്ന പുസ്തകങ്ങള്‍ പി.എസ്. എം. ഒ കോളേജ് ഗ്രന്ഥശാലയ്ക്ക് നല്‍കി.
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‌സിനായി ഉപയോഗപ്പെടുത്താനാവശ്യമായ പുസ്തങ്ങളാണ് അധികവും.
ദുബൈയിലെ ഇന്ത്യന്‍ അക്കാദമിയില്‍, കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച മിലന്‍ 2020 യുടെ ഭാഗമായായിരുന്നു പുസതക വിതരണം.
തിരുരങ്ങാടി ദുബൈ കെഎംസിസി മണ്ഡലം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ കെ.എം.സി.സി നേതാവ് പി .കെ .അന്‍വര്‍ നഹ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അബ്ദുല്‍ അസീസിന് ഗ്രന്ഥശേഖരം കൈമാറി.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍, എം എല്‍ എ മാരായ ഷംസുദ്ധീന്‍ എം . മാണി സി കാപ്പന്‍ , ടി.വി ഇബ്രാഹിം , കോളേജ് മാനേജ്‌മെന്റ് ഭാരവാഹികളായ എം.കെ. ബാവ, സി .എച്ച് മഹമൂദ് ഹാജി,ജില്ലാ സെക്രട്ടറി സലാം, കെഎംസിസി മണ്ഡലം പ്രസിഡന്റ് സൈദലവി, സാദിഖ്, ഇര്‍ഷാദ് കുണ്ടുര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കെ.ഇ.എഫ്. ഗ്രൂപ്പ് ചെയര്‍മാനും ശബാന&ഫൈസല്‍ ഫൗണ്ടേഷന്‍ എം ഡി യുമായ ഫൈസലും സാഹിബിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. ഉന്നത വിദ്യാഭ്യസത്തിനും,
മല്‍സര പരീക്ഷകള്‍ക്കും തയ്യാറാകുന്ന വിദ്യാര്‍ത്ഥിക്കള്‍ക്ക് ഈ പുസ്തകങ്ങള്‍ മുതല്‍ കൂട്ടാവുമെന്നു കോളേജ് പ്രിന്‍സിപ്പല്‍ പ്രത്യാശ പ്രകടിപ്പിച്ചു

Sharing is caring!