മസ്ലിംലീഗിനെതിരെ ഇ.കെ സമസ്ത നേതാവ് ഓണമ്പിള്ളി ഫൈസി രംഗത്ത്

മസ്ലിംലീഗിനെതിരെ ഇ.കെ സമസ്ത നേതാവ് ഓണമ്പിള്ളി ഫൈസി രംഗത്ത്

മലപ്പുറം: റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയില്‍ പങ്കെടുത്തതിനു മുസ് ലിം ലീഗ് ബേപ്പൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ പുറത്താക്കിയതിനെതിരേ സമസ്ത(ഇകെ വിഭാഗം) നേതാവ് മുഹമ്മദ് ഫൈസി ഓണമ്പിള്ളി രംഗത്ത്. ‘ഈ പുറത്താക്കലും ജനാധിപത്യവിരുദ്ധം തന്നെ. ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം ചെയ്തവര്‍ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്‍മാരാവരുത്. മനുഷ്യക്കണ്ണിയില്‍ ചേര്‍ന്ന് നില്‍ക്കാനാണ് നാം പൊരുതുന്നത്. ഇപ്പോള്‍ പുറത്താക്കിത്തുടങ്ങിയാല്‍ അകത്ത് ഭൂപടം മാത്രമേ കാണൂ.’ എന്നാണ് ഫേസ്ബുക്കിലൂടെ മുഹമ്മദ് ഫൈസി ഓണമ്പിള്ളി പ്രതികരിച്ചത്.
എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിച്ചതിനുമാണ് കെ എം ബഷീറിനെതിരേ നടപടിയെടുത്തത്. എന്നാല്‍, പരിപാടിയില്‍ പങ്കെടുത്തതിനല്ല പിന്നീട് നേതൃത്വത്തെ വെല്ലുവിളിച്ചതിനാണു നടപടിയെന്നാണ് ലീഗിന്റെ വിശദീകരണം. മാത്രമല്ല, ലീഗും യുഡിഎഫും സംഘടിപ്പിച്ച സിഎഎ വിരുദ്ധ പരിപാടികളില്‍ കെ എം ബഷീര്‍ പങ്കെടുത്തിട്ടില്ലെന്നും ലീഗ് നേതാക്കള്‍ അറിയിച്ചിരുന്നു.

Sharing is caring!