ആലംങ്കോട് ലീലാകൃഷണന്‍ ബാങ്ക് ജോലിയില്‍നിന്നും വിരമിക്കുന്നു

ആലംങ്കോട് ലീലാകൃഷണന്‍  ബാങ്ക് ജോലിയില്‍നിന്നും വിരമിക്കുന്നു

മലപ്പുറം: ഗ്രാമീണ്‍ ബാങ്കിന്റെ പടിയിറങ്ങി, നിളയുടെ കഥാകരാന്‍ ഇനി പൂര്‍ണ്ണസമയ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് തിരക്കേറിയ ബാങ്ക് ഉദ്യോഗസ്ഥ ജീവിതത്തനിടയിലും മലയാളത്തിന്റെ സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന ആലംങ്കോട് ലീലാകൃഷണന്‍ ഇനി മുഴുവന്‍ സമയവും എഴുത്തിലും പ്രസംഗത്തിലും നിറഞ്ഞു നില്‍ക്കും. ലീലാകൃഷ്ണന്റെ സുദീര്‍ഘമായ ബാങ്ക് ജീവതത്തിന് ഈ വരുന്ന 31 ന് തിരശ്ശീലവീഴും. നീണ്ട 37 വര്‍ഷക്കാലമാണ് ഗ്രാമീണ്‍ബാങ്കിന്‍ വിവിധ ശാഖളിലൂടെ മലയാളിയുടെ പ്രിയ സാഹത്യകാരന്‍ കടന്നുപോയത്. 1983 മാര്‍ച്ച് മാസം 24ന് സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ പെരുവയല്‍(കോഴിക്കോട്) ശാഖയില്‍ ജോലിയില്‍ പ്രവേശിച്ചു. വട്ടംകുളം, ചങ്ങരംംകുളം, കാടാമ്പുഴ, പൊന്നാനി(ഈപുരത്തുരുത്തി) തിരൂര്‍, പെരുമ്പടപ്പ്, തവനൂര്‍, എടപ്പാള്‍ തുടങ്ങിയ ശാഖകളിലായി 37 വര്‍ഷത്തെ ബാങ്ക് സേവനത്തിന് ശേഷം 2020 ജനുവരി 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. പ്രൊമോഷന്‍ വേണ്ടെന്ന ചെയ്തകാരണം പിന്നീട് ഓഫീസ്സ് അസിസ്റ്റന്റ് എന്ന പുനര്‍നാമകരണം ചെയ്യപ്പെട്ട ക്ലര്‍ക്ക്കം ക്യാഷ്യര്‍ പോസ്റ്റില്‍ തന്നെ തുടര്‍ന്നു. കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ എടപ്പാള്‍ ശാഖയില്‍ നിന്നാണ് വിരമിക്കുന്നത്. ബാങ്ക് സേവനത്തിനിടയിലും കാലാ സാഹിത്യ സംസാകാരിക സേവനങ്ങള്‍ തുടര്‍ന്നു. നിളയുടെ തീരങ്ങളിലൂടെ, പി യുടെ പ്രണയപാപങ്ങള്‍, താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം തുടങ്ങിയ പ്രശസ്ത പഠന ഗ്രന്ഥങ്ങളും നാലു കവിതാ സമാഹാരങ്ങളുമടക്കം 17 ഗ്രന്ഥങ്ങളെഴുതി. തിളക്കം, ഏകാന്തം, കാവ്യം തുടങ്ങിയ ചലച്ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. ഒറീസ്സ, സലാല മൊബൈല്‍സ് തുടങ്ങി പതിനഞ്ചോളം സിനിമകളുടെ ഗാനരചനയും നിര്‍വ്വഹിച്ചു. സാംസ്‌കാരിക പ്രഭാഷകനെന്ന നിലയില്‍ ഇന്ത്യയിലും വിദേഷത്തും യാത്ര ചെയ്ത് എണ്ണമറ്റ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചു.
പി ഭാസ്‌കരന്‍ കവിതാ പുരസ്‌കാരം, കുഞ്ഞുണ്ണിമാഷ് സ്മാരക പുരസ്‌കാരം, കാമ്പിശ്ശേരി പുരസ്‌കാരം, പ്രേംജി പുരസ്‌കാരം, പ്രവാസ കൈരളി പുരസ്‌കാരം തുടങ്ങി ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചു.
തുഞ്ചന്‍ സ്മാരക ട്രസ്റ്റി കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹ സമിതി അംഗം, മലയാള സര്‍വ്വകലാശാല സെനറ്റ് അംഗം, മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി അംഗം, യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് എന്നീപദവികള്‍ നിര്‍വഹിക്കുന്നു.
ഭാര്യ ബീന മൂക്കുതല ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്, മക്കള്‍ കവിതയും വിനയ കൃഷ്ണനും ടെക്‌നോപാര്‍ക്കില്‍ (തിരുവനന്തപുരം) ഉദ്യോഗസ്ഥരാണ്. മരുമക്കള്‍: എന്‍ ശ്രീദേവ് (ടെക്‌നോപാര്‍ക്ക്), ഷിനി (ബിഎഡ് വിദ്യാര്‍ഥിനി)

Sharing is caring!