പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ.പി.അബ്ദുല്‍ വഹാബ് നാളെ ഉപവസിക്കും

പൗരത്വ ഭേദഗതി നിയമം  പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ.പി.അബ്ദുല്‍ വഹാബ്  നാളെ ഉപവസിക്കും

തേഞ്ഞിപ്പലം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ടും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പ്രൊഫ. എ.പി.അബ്ദുല്‍ വഹാബ് രക്തസാക്ഷി ദിനമായ നാളെ (ജനു: 30 വ്യാഴം) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്സില്‍ കോഹിനൂറില്‍ ഉപവസിക്കും.
രാവിലെ പത്ത് മണിക്ക് എല്‍ ഡി എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉപവാസം ഉല്‍ഘാടനംചെയ്യും.ഇടതുപക്ഷപാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളായ സത്യന്‍ മൊകേരി, അഡ്വ. എ.ജെ.ജോസഫ്, ഡോ. ഷാജികടമല, സി.ആര്‍. വത്സന്‍, ഇ. പി. ദാമോദരന്‍ ബാബുകാര്‍ത്തികേയന്‍, അഡ്വ. പി. വസന്തം, തുടങ്ങിയവരും ഓണമ്പള്ളി മുഹമ്മദ് ഫൈസി, പ്രൊഫ. കെ.എം.എ.റഹീം, എന്‍.അലിഅബ്ദുള്ള, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, ഇ.എന്‍. മോഹന്‍ ദാസ്, പി.കെ.കൃഷ്ണദാസ്,വി.പി. സാനു, സാംസ്‌കാരിക പ്രമുഖരായ കെ.ഇ.എന്‍, ഡോ. ആര്‍. സുരേന്ദ്രന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, പി.കെ. പാറക്കടവ്, ഫൈസല്‍ എളേറ്റില്‍, ഫിറോസ് ബാബു, ഡോ. ഫാദര്‍ മാത്യൂസ് വാഴക്കുന്നം, സുപ്രീം കോടതി അഭിഭാഷകനായ മനോജ് സി നായരും മറ്റു പ്രമുഖ വ്യക്തികളുംഅഭിവാദ്യമര്‍പ്പിക്കും.

Sharing is caring!