എല്‍.ഡി.എഫിന്റെ മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്ത മുസ്ലിംലീഗ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു

എല്‍.ഡി.എഫിന്റെ മനുഷ്യമഹാ ശൃംഖലയില്‍  പങ്കെടുത്ത മുസ്ലിംലീഗ്  നേതാവിനെ സസ്പെന്‍ഡ്  ചെയ്തു

കോഴിക്കോട്: പൗരത്വ വിഷയത്തില്‍ എല്‍്ഡി.എഫിന്റെ മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശീക നേതാവിനെ സസ്പെന്‍ഡ് ചെയ്തു.

മുസ് ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം ബഷീറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട്ട് നടന്ന പരിപാടിയിലാണ് ബഷീര്‍ പങ്കെടുത്തത്.

രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ ഒരു പൗരനെന്നനിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് കെ.എം. ബഷീറിന്റെ പ്രതികരണം.

Sharing is caring!