യുവ വ്യവസായികളെ കണ്ടെത്താന്‍ മലപ്പുറം നഗരസഭ വക വ്യവസായ ബോധവല്‍ക്കരണ സെമിനാര്‍

യുവ വ്യവസായികളെ കണ്ടെത്താന്‍ മലപ്പുറം നഗരസഭ വക വ്യവസായ ബോധവല്‍ക്കരണ സെമിനാര്‍

മലപ്പുറം: യുവ വ്യവസായികളെ കണ്ടെത്താന്‍ മലപ്പുറം നഗരസഭ വക വ്യവസായ ബോധവല്‍ക്കരണ സെമിനാര്‍. പുത്തന്‍ വ്യവസായങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നതോടൊപ്പം സാമ്പത്തിക സഹായ സാധ്യതകളും സെമിനാറില്‍ പരിചയപ്പെടുത്തി.
നഗരസഭ വ്യവസായ സംരംഭകത്വ
ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മറിയുമ്മ ശരീഫ് അധ്യക്ഷത വഹിച്ചു.
യുവ വ്യവസായി മലയില്‍ ഗ്രൂപ്പ് എംഡി മലയില്‍ ഗദ്ദാഫിയെ ചടങ്ങില്‍ ആദരിച്ചു. ചെയര്‍ പേഴ്‌സണ്‍ ഉപഹാരം നല്‍കി.
സ്ഥിരം സമിതി അധ്യക്ഷരായ പി എ സലീം എന്ന ബാപ്പുട്ടി, റജീന ഹുസൈന്‍ , സെക്രട്ടരി ബാലസുബ്രമണ്യന്‍, സി ഡി എസ് പ്രസിസ ണ്ട് വി കെ ഖദീജ, വ്യവസായ വികസന ഓഫീസര്‍ എം ശീരാജ്, പ്രസംഗിച്ചു. കെ.പി സതീഷ് , ഡോ. ബൈജു നെടുങ്കേരി, ടി കെ വേലായുധന്‍ ക്ലാസെടുത്തു.
സെക്രട്ടരി ഹാരിസ് ആമിയന്‍, സ്വാഗതവും കെപി മായ നന്ദിയും പറഞ്ഞു.

Sharing is caring!