ലീഗ് നേതാവ് എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖലയില്‍, വിവാദമാക്കേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ലീഗ് നേതാവ് എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖലയില്‍,   വിവാദമാക്കേണ്ടതില്ലെന്ന്  പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ലീഗ് നേതാവ് എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തത് വിവാദമാക്കേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. വിവാദം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രസ്താവനയോടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്‍ഡിഎഫ് മനുഷ്യ ശൃംഖലയില്‍ മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീര്‍ പങ്കെടുത്തിരുന്നു. മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിലൂടെ പൗരനെന്ന നിലയില്‍ തന്റെ കടമയാണ് നിര്‍വഹിച്ചതെന്ന് കെ എം ബഷീര്‍ പറഞ്ഞു. ലീഗിനെ മറ്റ് പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്തുവെന്നും ബഷീര്‍ പറഞ്ഞു.
കരി നിയമത്തിനെതിരായി പ്രതിഷേധിക്കുന്ന ജനാധിപത്യ മതേതര സംഘടനകളോട് സഹകരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള ധീരമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. അതുകൊണ്ടാണ് ഇന്നലെ 75 ലക്ഷം പേര്‍ നിരത്തില്‍ അണിനിരന്നത്. നിരവധി ലീഗ് പ്രവര്‍ത്തകര്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തെന്നും ബഷീര്‍ പറഞ്ഞു.

Sharing is caring!