സര്‍ക്കാര്‍ അംഗീകാരം ലഭിക്കണമെങ്കില്‍ വിദ്യാലയങ്ങളില്‍ ഒരു മതത്തിന്റെ മാത്രം പഠനം പാടില്ലെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ അംഗീകാരം  ലഭിക്കണമെങ്കില്‍ വിദ്യാലയങ്ങളില്‍  ഒരു മതത്തിന്റെ മാത്രം പഠനം  പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ അംഗീകാരം ലഭിക്കണമെങ്കില്‍ വിദ്യാലയങ്ങളില്‍ ഒരു മതത്തിന്റെ മാത്രം പഠനം പാടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണെമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രത്യേക പ്രധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. നിലവില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്നും കോടതി വ്യക്തമാക്കി. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരേ മണക്കാട് ഹിദായ എജ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു മത വിഭാഗത്തെക്കുറിച്ച് മാത്രം ക്ലാസ് ലഭ്യമാക്കുന്നു. മറ്റ് മതങ്ങളെ തിരസ്‌കരിക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികള്‍ക്ക് മതപഠനം സ്‌കൂളുകളില്‍ നിന്ന് ലഭ്യമാക്കാന്‍ ഭരണഘടനാപരമായി തന്നെ തടസമില്ല. എന്നാല്‍ മറ്റ് മതങ്ങളെ തിരസ്‌കരിച്ച് ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതി ഭരണഘടനാവിരുദ്ധമാണന്നും കോടതി വ്യക്തമാക്കി.

Sharing is caring!