കാടമ്പുഴ കേന്ദ്രീകരിച്ച് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

കാടമ്പുഴ കേന്ദ്രീകരിച്ച്  പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ  പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

വളാഞ്ചേരി: കാടമ്പുഴ കേന്ദ്രീകരിച്ച് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. പതിനാറ് പേര്‍ക്കെതിരെകേസ്.
കല്‍പ്പകഞ്ചേരി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, കല്ലിങ്ങലില്‍ ഓട്ടോറിക്ഷ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലാകാനുണ്ട്. ഇയാള്‍ ഒളിവിലാണ്.
കാടാമ്പുഴ സേ്റ്റഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കാടമ്പുഴ കല്ലാര്‍മംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീന്‍കുട്ടി, കറവത്തനകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. ശിവദാസന്‍ വര്‍ക്ക് ഷോപ്പില്‍ വെച്ചും, സെമീര്‍ തന്റെ വീട്ടില്‍ വെച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്.
ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കാടമ്പുഴയിലും പരിസരങ്ങളിലും വെച്ച് പല സമയങ്ങളിലായി പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പതിനാറുകാരനായ വിദ്യാര്‍ഥിയുടെ മൊഴി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിക്കുയായിരുന്നു.തുടര്‍ന്ന് കാടാമ്പുഴ, കല്‍പ്പകഞ്ചേരി സ്‌റ്റേഷനുകളിലായി നാലോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വളാഞ്ചേരി സ്‌റ്റേഷനിലും സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌ററുണ്ടാകുമെന്നാണ് സൂചന. അറസ്റ്റിലായ പ്രതികളെ കോടതിയില് ഹാജരാക്കി.

Sharing is caring!