നൂറിന്റെ നിറവില്‍ കടുങ്ങപ്പുരം ഹൈസ്‌കൂള്‍

നൂറിന്റെ നിറവില്‍ കടുങ്ങപ്പുരം ഹൈസ്‌കൂള്‍

രാമപുരം: കടുങ്ങപുരം ഗവ: ഹയര്‍ സെക്കന്റ് റിസ്‌കൂള്‍ നൂറാം വാര്‍ഷികത്തിന്റെ നിറവില്‍, 1921ല്‍ മലബാര്‍ഡിസ്ട്രിക്കറ്റ് ബോര്‍ഡിന്റെ കിഴില്‍ എല്‍.പി.സ്‌കൂളായി ആരംഭിച്ചതലമുറകളുടെ വിദ്യാലയം പുഴക്കാട്ടിരി പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്‌കൂളാണ് ,മുവ്വായിരത്തിലധികം വിദ്യാര്‍ത്ഥികളും നൂറോളം അധ്യാപകര്യമുള്ള സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ വെത്യസ്ഥത പരിപാടികളോടെ ഏപ്രില്‍ മാസം മുതല്‍ നടത്തുവാന്‍ തിരുമാനിച്ചിട്ടുണ്ട്. നൂറ് വര്‍ഷം നൂറ്കൂട്ടം കാര്യങ്ങള്‍ എന്ന ശീര്‍ഷകത്തിലുള്ള ആഘോഷ പരിപാടികളുടെ പ്രഥമ സംരഭമായ കടുങ്ങപ്പുരം ബാപ്പു തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സഹായത്തോടെയുള്ള കോണ്‍ഫിഡന്‍സ്എസ്, എസ്-എല്‍.സി വിദ്യാര്‍ത്ഥി സംഗമം ഇന്ന് ഉച്ചക്ക് 2.ന് കടുങ്ങപുരം മുന്നാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും, അന്താരാഷ്ട്ര പരിശീലകന്‍ ഡോ: സുലൈമാന്‍ മേല്‍പ്പത്തൂര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ ഇരുപതിലധികം ദേശീയ താരങ്ങളെ രാജ്യത്തിന് സമര്‍പ്പിച്ച് ശ്രദ്ധ നേടിയ സംസ്ഥാനത്തെ മികച്ച സ്‌കൂളാണ്. സ്വാഗതസംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം അഡ്വ.ടി.കെ റഷീദലി ഉദ്ഘാടനം ചെയ്തു.ലോഗോ പ്രകാശനം മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. ശശി മേനോന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി.കെ. മിനി ഷഹീദ പി.ടി.എ പ്രസഡന്റ് ഷാജ് ശങ്കര്‍ ഹെഡ്മിസ്ട്രസ് കെ. ലത.പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹംസകാലൊടി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് . നജ്മുന്നീസ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അലി, ഡപ്യൂട്ടി എച്ച്.എം യു.ഷൗക്കത്തലി എം..ഗോപാലന്‍ .എന്നിവര്‍ സംസാരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ഷാജ് ശങ്കര്‍ ടി.കെ.മിനി ഷഹീദ കെ,ലത .ഹംസ കാലൊടി കെ.പി.എസ് പൂക്കോയ തങ്ങള്‍ ജമാല്‍ പരവക്കല്‍, സജാത്സഹിര്‍, എ.ടി.ഫൗസിയ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!