മലപ്പുറം കടങ്ങൂത്ത് ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മലപ്പുറം കടങ്ങൂത്ത് ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മക്കരപറമ്പ്:- ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.കടുങ്ങൂത്ത് നെല്ലിയാലില്‍ ഹനീഫയുടെ മകന്‍ നൗഷര്‍ ബാബു (37)യാണ് മരണപ്പെട്ടത്. കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ കടുങ്ങൂത്ത് ജുമാ മസ്ജിദിന് മുന്‍ വശം ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം. സുബ്ഹി നമസ്‌ക്കാരത്തിന് വേണ്ടി പള്ളിയിലേക്ക് വരികയായിരുന്ന ബാബുവിന്റെ ഓട്ടോയില്‍ മലപ്പുറത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ഉടന്‍ തന്നെ മലപ്പുറത്തെ ആശുപത്രിയിലെത്തിച്ച് അവിടെ നിന്നും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി മധ്യേ മരണപ്പെടുകയായിരുന്നു. മലപ്പുറം പോലീസ് മേല്‍നടപടി സ്വീകരിച്ചു. കടുങ്ങൂത്ത് വാര്‍ഡ് യൂത്ത് ലീഗ് ട്രഷറര്‍ ആയിരുന്നു ബാബു.
ഭാര്യ: ഫായിസ(കോട്ടക്കല്‍), മക്കള്‍: നിഹാദ്, നിദാന്‍, ഫാത്തിമ.മാതാവ്: മുണ്ടക്കോടന്‍ ഖദീജ

Sharing is caring!