താനൂര്‍ ഗവ. കോളജിന് 5.5 ഏക്കര്‍സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു

താനൂര്‍: താനൂര്‍ ഗവ. കോളജിന് 5.5 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും
താനൂര്‍ ഗവ. ആര്‍ട്സ് ആന്ഡ്് സയന്‍സ് കോളജിനായി ഒഴൂര്‍ പഞ്ചായത്തില്‍ കണ്ടെത്തിയ ഒഴൂരിലെ 5.5 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. സ്ഥലം ഏറ്റെടുക്കുന്നതിനായി എട്ട് കോടി രൂപയും ഭൗതിക സാഹചര്യ വികസനത്തിനായി 10 കോടി രൂപയും കിഫ്ബി മുഖേന അനുവദിച്ച സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പിന് മേല്‍നോട്ടചുമതലയുള്ള കിറ്റ് കോ അധികൃതര്‍ ഉടന്‍ കിഫ്ബിയിലേക്ക് പ്രൊജക്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. ഏപ്രില്‍ ആദ്യ വാരത്തോടെ ഒന്നാം ഘട്ട കെട്ടിട നിര്‍മ്മാണം തുടങ്ങും. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നിര്‍വ്വഹണം. ആദ്യഘട്ടത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ലൈബ്രറി, കാന്റീന്, ചുറ്റുമതില്‍ എന്നിവ പണിയാനാണ് തീരുമാനമെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വി.അബ്ദുറഹ്മാന് എം.എല്‍.എ പറഞ്ഞു.
കോളജ് നിര്‍മാണത്തിനായി യു.ജി.സി നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂമിയാണ് ഒഴൂരിലേത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫിഷറീസ് സ്കൂളിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ സെമി പെര്‍മനന്റ് കെട്ടിടം നിര്‍മിച്ചിരുന്നു. എന്നാല്‍ കോളജിന്റെ അടിസ്ഥാന, പ്രാഥമിക സൗകര്യങ്ങള്‍ക്ക് യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതല്ല എന്ന് കണ്ടതിനാല്‍ സൗകര്യമുള്ള സ്ഥലത്തേക്ക് കോളജ് മാറ്റി സ്ഥാപിക്കുമെന്ന് വി. അബ്ദുറഹിമാന് എം.എല്‍.എ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കോളജിനായി പുതിയ സ്ഥലം കണ്ടെത്തിയത്. മുമ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തി അലൈന്മെന്റ് സ്റ്റോണ്‍ സ്ഥാപിച്ചിരുന്നു. ലാന്‍ഡ് അക്വിസേഷന്‍ വിഭാഗം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കലക്ടര്‍ ഭൂമി ഏറ്റെടുക്കുകയായിരുന്നു. എം.എല്‍.എയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് അന്തര്‍ദേശീയ നിലവാരത്തിലുള്ള കോളജ് എന്ന സ്വപ്നപദ്ധതി യാഥാര്‍ഥ്യമാകുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോക്കാണ് നിര്‍മ്മാണ ചുമതല. താനൂരില്‍ സ്വപ്ന സമാനമായ ക്യാമ്പസാണ് ഒരുങ്ങുക.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.