പൗരത്വ ഭേദഗതി നിയമം; മുസ്ലിംലീഗ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

പൗരത്വ ഭേദഗതി നിയമം; മുസ്ലിംലീഗ് ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സുപ്രിം കോടതിയുടെ നിലപാട് ഒരിക്കലും തിരിച്ചടിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സ്റ്റേ ചെയ്യുന്നതിലല്ല കാര്യം. പൗരത്വനിയമം സ്റ്റേ ചെയ്യണമെന്നല്ല, നിര്‍ത്തിവെക്കണമെന്നാണ് തങ്ങള്‍ക്കുവേണ്ടി കപില്‍ സിബല്‍ ആവശ്യപ്പെട്ടത്.
ഹരജികള്‍ ഭരണഘടനാബെഞ്ചിന് വിടണമെന്ന ആവശ്യം കോടതി അനുഭാവപൂര്‍വം പരിഗണിച്ചത് പ്രതീക്ഷ പകരുന്നതാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന മുസ്ലിം ലീഗിന്റെ ഹരജിയില്‍ കേന്ദ്രത്തിന് നോട്ടിസ് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച മുസ്ലിം ലീഗുയര്‍ത്തിയ വാദം സുപ്രിംകോടതി അംഗീകരിച്ചില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു. ലീഗ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുസ്ലിം വോട്ടിനായി കോണ്‍ഗ്രസും സി.പി.എമ്മും ഏറ്റുമുട്ടുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

Sharing is caring!