ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികളെഒരുമിച്ച് നിന്ന് നേരിടും: സാദിഖലി തങ്ങള്‍

ഫാസിസം ഉയര്‍ത്തുന്ന  വെല്ലുവിളികളെഒരുമിച്ച്  നിന്ന് നേരിടും: സാദിഖലി തങ്ങള്‍

തിരൂരങ്ങാടി: ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികളെ ഒരുമിച്ച് നിന്ന് നേരിടുമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ദേശീയപാത കക്കാട് ജംഗ്ഷനില്‍ നടന്ന രാഷ്ട്രരക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. രാജ്യത്തെ വിഭജിച്ച് ഭരിക്കാനാണ് മോഡിയും അമിത്ഷായും ശ്രമിക്കുന്നത്. അവര്‍ ജനങ്ങളേയും ഭിന്നിപ്പിക്കുകയാണ്. പൂര്‍ണ്ണമായും വര്‍ഗ്ഗീയത കളിക്കുകയാണ് അവര്‍. ആര്‍.എസ്.എസ് അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കുന്ന ബി.ജെ.പി രാജ്യത്തെ തകര്‍ക്കുകയാണ്. വിലക്കയറ്റത്തിലൂടെയും അഴിമതിയിലൂടെയും ബി.ജെ.പി രാജ്യത്തെ കൊള്ളയടിക്കുമ്പോള്‍ അത് മറച്ച് വെക്കാനാണ് പൗരത്വ ഭേദഗതി നിയമം പോലുള്ളവ നടപ്പിലാക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ഇന്ന് ജനങ്ങളുടെ ഒറ്റക്കെട്ടായ പോരാട്ടം. ഈ പോരാട്ടം അത്തരം നിയമങ്ങളും ഫാസിസത്തെ രാജ്യത്ത് നിന്നും തുടച്ച് നീക്കുന്നത് വരെ തുടരുമെന്നും തങ്ങള്‍ പറഞ്ഞു. കെ.പി.കെ തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദേശീയപാത കക്കാട് ഇന്നലെ വൈകീട്ട് 4.30-ഓടെയാണ് അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ രാഷ്ട്രരക്ഷാ സദസ്സ് തുടങ്ങിയത്. ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ എം.പി, അഡ്വ.ഹരീഷ് വാസുദേവന്‍ എന്നിവര്‍ മുഖ്യാതിഥികളായി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുസ്ലിംലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ എം.എല്‍.എ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, സാഹിത്യകാരന്‍ കെ.പി രാമനുണ്ണി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, അലിഗര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സല്‍മാന്‍ ഇംതിയാസ്, ഡോ. ഹുസൈന്‍ മടവൂര്‍, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഗണേഷ് വടേരി, യു. ഷാഫി ഹാജി, അബൂബക്കര്‍ മാസ്റ്റര്‍, , ഷാഫി മാസ്റ്റര്‍, ഫൈസല്‍ മൗലവി, സക്കീര്‍ പരപ്പനങ്ങാടി, പനക്കല്‍ സിദ്ധീഖ്, മഹ്റൂഫ് പരപ്പനങ്ങാടി, വിന്‍സെന്റ്, കെ രാംദാസ് മാസ്റ്റര്‍, ഇബ്രാഹീം തിരൂരങ്ങാടി, ഡോ.ഇ.കെ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, പി.എസ്.എച്ച് തങ്ങള്‍, കെ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, ഹനീഫ പുതുപറമ്പ്, സി.കെ.എ റസാഖ്, എ.കെ മുസ്തഫ, വി.പി കോയ ഹാജി, വി.എസ്.ബാവ ഹാജി, അലി തെക്കേപ്പാട്ട്, കെ. കുഞ്ഞന്‍ ഹാജി, എം മഹമ്മദ് കുട്ടി മുന്‍ഷി, നാസര്‍ എടരിക്കോട്, വി.എം മജീദ്, സി ചെറിയാപ്പു ഹാജി സംസാരിച്ചു.. പതിനൊന്ന് മണിയോടെയാണ് പരിപാടി സമാപിച്ചത്.

Sharing is caring!