ഷാജിമോനും കുടുംബത്തിനും ഇനി മുസ്ലിം ലീഗിന്റെ ബൈത്തുറഹ്മ

ഷാജിമോനും  കുടുംബത്തിനും  ഇനി മുസ്ലിം ലീഗിന്റെ ബൈത്തുറഹ്മ

വളാഞ്ചേരി : താഴെഅങ്ങാടിയില്‍ താമസിക്കുന്ന വാക്കപ്പറമ്പില്‍ കുട്ടന്‍ മകന്‍ ഷാജിമോനും കുടുംബവും ഇനി മുസ്ലിം ലീഗിന്റെ ബൈത്തുറഹ്മയില്‍ അന്തിയുറങ്ങും. താഴെ അങ്ങാടി മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു ചടങ്ങില്‍ കോട്ടക്കല്‍ മണ്ഡലം എം.എല്‍.എ.ആബിദ് ഹുസൈന്‍ തങ്ങള്‍, കോട്ടക്കല്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച്.അബുയുസഫ്ഗുരുക്കള്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍, അഷ്‌റഫ് അമ്പലത്തിങ്ങല്‍ ,സലാം വളാഞ്ചേരി, നഗരസഭ ചെയര്‍ പെര്‍സണ്‍ സി.കെ. റുഫീന, സി.അബ്ദുന്നാസര്‍, ചേരിയില്‍ രാമകൃഷ്ണന്‍, മൂര്‍ക്കത്ത് മുസ്തഫ, സി.ഹമീദ് ,പാറക്കല്‍ ബഷീര്‍, ടി.കെ. സലിം, ടി.പി. ഉസ്മാന്‍, ടി.പി.മാനു ,ഹമീദ് തിരുനിലത്ത്, കെ.ടി. വാപ്പു ,സാദിഖ് .ടി.പി, അബൂല്‍, ഹമീദ്.കെ.പി, രാജേഷ് കാര്‍ത്തല എന്നിവര്‍ പങ്കെടുത്തു.

Sharing is caring!