ബി.ജെ.പി മലപ്പുറം ജില്ലാപ്രസിഡന്റ് ഇനി രവി തേലത്ത്

ബി.ജെ.പി മലപ്പുറം  ജില്ലാപ്രസിഡന്റ്  ഇനി രവി തേലത്ത്

മലപ്പുറം: ബി- ജെ.പി മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ്, എതിരില്ലാതെ മുന്‍ ജില്ലാ ജന ജനറല്‍ സെക്രട്ടറി രവിതേലത്തിനെതിരഞ്ഞെടുത്തു. ഇന്നലെ രാവിലെ 9 മണി മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കല്‍ ആരംഭിച്ചു. വരണാധികാരി അസ്സ്വ.എന്‍ ശ്രീ പ്രകാശ് മുമ്പാകെ രവിതേലത്തിന്റെ ഒരു സെറ്റ് പത്രിക മാത്രമേ ലഭിച്ചുള്ളൂ. നിലവിലെ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ രവിതേലത്തിന്റെ നാമനിര്‍ദ്ദേശം ചെയ്തു. മേഖലാ സെക്രട്ടറി എം.പ്രേമന്‍ പിന്താങ്ങി. വൈകുന്നേരം 3 മണിക്ക് വരണാധികാരി മറ്റ് പതികകളുടെ അഭാവത്തില്‍ രവിതേലത്തിനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചു. ജില്ലാ നേതൃസംഗമംേ ദേശീയ സമിതി അംഗം സി.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. നിലവിലെ പ്രസിഡന്റ് ( മുന്‍ പ്രസി) കെ.രാമചന്ദ്രന്‍ അധ്യക്ഷനായി. ദേശീയ സമിതി അംഗങ്ങളായ പി.ടി ആലിഹാജി, കെ.ജി നചന്ദ്രന്‍,, ഡോ.. കുമാരി സുകുമാരന്‍, കെ.കെ സുരേന്ദ്രന്‍, വി.ഉണ്ണികൃഷ്ണന്‍, ടി.കെ, അശോക് കുമാര്‍, ഗീതാ മാധവന്‍.എന്‍.അനില്‍കുമാര്‍,, കെ.സി വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ മണ്ഡലം പ്രസിഡന്റുമാര്‍, നേതാക്കള്‍, പുതിയ ജില്ലാ പ്രസിഡന്റിനെ ഹാരാര്‍പ്പണം നടത്തി

Sharing is caring!