വളാഞ്ചേരിയില്‍ തന്റെ നാല് പെണ്മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
മലപ്പുറം: തന്റെ നാല് പെണ്മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് സംഭവം. പത്തും പതിമൂന്നും പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സ്കൂള്‍ അധികൃതരോട് പെണ്‍കുട്ടികള്‍ അച്ഛന്റെ ഭാഗത്ത് നിന്നുള്ള പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. സ്കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്ക് 47 വയസ് പ്രായമുണ്ട്. പത്ത് വയസുകാരി പെണ്‍കുട്ടി ഇന്നലെ അധ്യാപികയോട് പീഡനകാര്യം പറഞ്ഞിരുന്നു. അധ്യാപിക ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. തന്നെയും സഹോദരിമാരെയും പിതാവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ മറ്റ് മൂന്ന് പെണ്‍കുട്ടികളെ കൂടി വിളിച്ചുവരുത്തി ഇതേക്കുറിച്ച് ചോദിച്ചു. പെണ്‍കുട്ടികള്‍ പരാതി ശരിവച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബമാണ് ഇവരുടേത്. നിത്യമദ്യപാനിയാണ് പിടിയിലായ പ്രതിയെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍ പ്രതിയുടെ ,സുഹൃത്തുക്കള്‍ വന്നുപോകാറുണ്ടായിരുന്നു. ഇവരാരെങ്കിലും പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]