ഇവിടെ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉണ്ടായത് ഹിന്ദുക്കള്‍ സഹായിച്ചതില്‍ ഒരു നിലക്ക് നോക്കിയാല്‍ നമ്മുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്നും ആര്യാടന്‍ മുഹമ്മദ്

ഇവിടെ മുസ്‌ലിംകളും  ക്രിസ്ത്യാനികളും ഉണ്ടായത്  ഹിന്ദുക്കള്‍ സഹായിച്ചതില്‍ ഒരു നിലക്ക് നോക്കിയാല്‍ നമ്മുടെ  പൂര്‍വികര്‍ ഹിന്ദുക്കളാണെന്നും  ആര്യാടന്‍ മുഹമ്മദ്

മലപ്പുറം: പൗരത്വ നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയെ പരിധിവിട്ട് എതിര്‍ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. ഇന്ത്യക്ക് പൈതൃകമായി കിട്ടിയതാണ് മതേതരത്വം. ആ മതേതരത്വം തകര്‍ക്കാന്‍ നരേന്ദ്ര മോദി അല്ല ആര് ശ്രമിച്ചാലും അനുവദിക്കരുതെന്നും ആര്യാടന്‍ പറഞ്ഞു.

പൗരത്വ നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയെ നമ്മള്‍ എതിര്‍ക്കുന്നു. പക്ഷേ എതിര്‍ക്കുമ്പോള്‍ പരിധിക്കകത്തായിരിക്കണം. പരിധി വിട്ട് ചാടിയിട്ട് കാര്യമില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആര്യാടന്‍ പറഞ്ഞത്.

ഇവിടെ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉണ്ടായത് ഹിന്ദുക്കള്‍ സഹായിച്ചതിനാലാണ്. ഒരു നിലക്ക് നോക്കിയാല്‍ നമ്മുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്നും ആര്യാടന്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് ഡെവലപ്പമെന്റിന്റെ പ്രഥമ നെഹ്‌റു സെക്യുലര്‍ അവാര്‍ഡ് സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്യാടന്‍.

Sharing is caring!