പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൂട്ടായി മുതല്‍ താനൂര്‍വരെ തീരസംഗമ യാത്ര നടത്തി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ  കൂട്ടായി മുതല്‍ താനൂര്‍വരെ തീരസംഗമ യാത്ര നടത്തി

താനൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൂട്ടായി മുതല്‍ താനൂര്‍ വരെ തീരസംഗമ യാത്ര. ഭരണഘടന സംരക്ഷണ സമിതി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബഹുജനറാലി ഉണ്യാലില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ടി എന്‍ ശിവശങ്കരന്‍, താനാളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ഇബ്രാഹിം എന്നിവര്‍ ചേര്‍ന്ന് വി അബ്ദുറഹിമാന്‍ എംഎല്‍എയ്ക്ക് ദേശീയപതാക കൈമാറി ഉദ്ഘാടനംചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. ഉണ്യാല്‍ വരെ ബൈക്കുകളും അകമ്പടിയേകി. താനൂര്‍ ഹാര്‍ബറില്‍ സമാപിച്ചു.
ഹാര്‍ബറില്‍ പൊതുയോഗം എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. വി അബ്ദുറഹിമാന്‍ എംഎല്‍എ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയന്‍, ജില്ലാ കമ്മിറ്റിയംഗം കൂട്ടായി ബഷീര്‍, എ ശിവദാസന്‍, തിരൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി അബ്ദുള്‍ ഷുക്കൂര്‍, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ്ഹാജി, ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിത, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി സുഹ്‌റ റസാഖ്, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, ജലാലുദ്ദീന്‍ തങ്ങള്‍, എന്‍ കെ സിദ്ധീഖ് അന്‍സാരി, മുജീബ് ഒട്ടുമ്മല്‍, എം എം അഷ്‌റഫ്, പി പി സൈതലവി, നാടക പ്രവര്‍ത്തകന്‍ കാവില്‍ പി മാധവന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഒ സുരേഷ് ബാബു, ഹംസു മേപ്പുറത്ത്, എ പി സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു. വി അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. മാതാ പേരാമ്പ്രയുടെ സംഗീതശില്‍പ്പം അരങ്ങേറി.

Sharing is caring!