ഗള്‍ഫ് രാജ്യങ്ങളെന്നും കേരളത്തിനൊപ്പം നിന്നവരാണന്നും കരുണയുള്ള ഭരണാധികാരികളാണ് ഗള്‍ഫ് ഭരിക്കുന്നതെന്നും പ്രമുഖ വ്യവസായി എം എ യൂസഫലി

മേലാറ്റൂര്‍: ഗള്‍ഫ് രാജ്യങ്ങളെന്നും കേരളത്തിനൊപ്പം നിന്നവരാണന്നും കരുണയുള്ള ഭരണാധികാരികളാണ് ഗള്‍ഫ് ഭരിക്കുന്നതെന്നും പ്രമുഖ വ്യവസായി എം എ യൂസഫലി പറഞ്ഞു. പട്ടിക്കാട് ജാമിയ നൂരിയ അറബിയ്യയുടെ വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘അഭ്യുദയകാംക്ഷി സദസ്സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഇന്നത്തെ പുരോഗതിക്ക് ഗള്‍ഫ് രാജ്യങ്ങളുടെ പങ്ക് വലുതാണ്. പണ്ഡിതന്മാര് സമൂഹത്തിന് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പ്രൊഫ. ഖാദര്‍ മൊയ്തീന്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം കെ മുനീര്‍ എംഎല്‍എ, പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, ടി എ അഹമ്മദ് കബീര്‍ എംഎല്‍എ, പി അബ്ദുല്‍ ഹമീദ് എംഎല്‍എ, കെ പി എ മജീദ് എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ച രാവിലെ 9.30ന് ഗ്രാന്റ സെല്യൂട്ട് , ഡലിഗേറ്റ്സ് കോണ്‍ഫറന്‍സ്, 10.30ന് ജൂനിയര്‍ കോണ്‍ക്ലേവ്, രണ്ടിന് ഡെലിഗേറ്റ് കോണ്‍ഫറന്‍സ്, 2.30ന് ജൂനിയര്‍ കോണ്‍ക്ലേവ് സെഷന് 2 ( ഉദ്ഘാടനം -സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്) എന്നിവ നടക്കും.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.