താനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചു

താനൂരില്‍ ബി.ജെ.പി  പ്രവര്‍ത്തകര്‍ ബസ്  തടഞ്ഞ് പ്രതിഷേധിച്ചു

താനൂര്‍: ചിറക്കല്‍ അങ്ങാടിയില്‍ യാത്രക്കാരുമായെത്തിയ ബസ് തടഞ്ഞ കണ്ടാലയറിയാവുന്ന അമ്പതോളം ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ താനൂര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം താനൂരില്‍ ബി.ജെ.പി ജനജാഗ്രത സമ്മേളനം നടത്തിയിരുന്നു. ബി.ജെ.പി നടത്തിയ ജനജാഗ്രത സദസിന് വിയോജിപ്പ് പ്രകടിപ്പിച്ച് താനൂര്‍ വഴി സര്‍വ്വീസ് നടത്തിയിരുന്ന ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ ബസ് തടഞ്ഞത്. പോലീസ് സ്ഥലത്തെത്തി ബസ് തടഞ്ഞവരോടും ബസ് കണ്ടക്ടറോടും സംസാരിച്ചു. പ്രശ്‌നം അവസാനിച്ചെങ്കിലും ഡ്രൈവര്‍ ബസ് എടുക്കാന്‍ തയ്യാറായില്ലന്ന് നാട്ടുകാര്‍ പറഞ്ഞു. ബസ്സിലുള്ളവര്‍ ഒച്ചവെച്ചതോടെയാണ് ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുത്തത്. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെ വിദ്യാര്‍ഥികളും വിവിധ ഓഫീസുകളിലും ദൂരദിക്കുകളിലേക്ക് പോകുന്നവരും ദുരിതത്തിലായിരുന്നു. സ്‌കൂളുകളില്‍ എത്തിപ്പെട്ട വിദ്യാര്‍ഥികളെ ഉച്ചക്ക് ശേഷം സകൂള്‍ നേരേത്തെ വിട്ടു പറഞ്ഞയക്കുകയായിരുന്നു. ബസ് തടഞ്ഞ അമ്പതോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ താനൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. താനൂര്‍ എസ്.ഐ. നവീന്‍ഷാജ് ആണ് കേസ് അന്വേഷിക്കുന്നത്.

Sharing is caring!