മലപ്പുറത്തു ഇന്ന് ഗതാഗത നിയന്ത്രണം, സി.പി.എമ്മിന്റെ ഭരണഘടന സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്

മലപ്പുറം: ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നു മലപ്പുറത്തു നടക്കുന്ന റാലിയുമായി ബന്ധപ്പെട്ടു
ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. മുഖ്യമന്ത്രിയടക്കം വിവിധ മന്ത്രിമാര്‍ പങ്കെടുക്കുന്ന പൊതുയോഗം മലപ്പുറം കിഴക്കേത്തലയിലാണ് സംഘടിപ്പിക്കുന്നത്. അതിനാല്‍ ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ രാത്രി എട്ടു വരെയാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്തു നിന്നു മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മച്ചിങ്ങല്‍ ബൈപ്പാസ് ജംഗ്ഷനില്‍ നിന്നു മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനിലെത്തി പോകണം. പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്തു നിന്നും കോഴിക്കോട്ടേക്കുള്ള വാഹനങ്ങള്‍ കാവുങ്ങല്‍ ബൈപ്പാസ് ജംഗ്ഷന്-മുണ്ടുപറമ്പ് ജംഗ്ഷന്- മച്ചിങ്ങല്‍ ബൈപ്പാസ് ജംഗ്ഷന് വഴി പോകണം. കോട്ടക്കല്‍ ഭാഗത്തു നിന്നു മലപ്പുറം, മഞ്ചേരി, കോഴിക്കോട് ഭാഗത്തേക്കു
വരുന്ന വാഹനങ്ങള്‍ ഒതുക്കങ്ങലില്‍ നിന്നു പാണക്കാട്-കിഴക്കേത്തല ജംഗ്ഷന്- മച്ചിങ്ങല്‍ ബൈപ്പാസ് ജംഗ്ഷന് വഴിയാണ് പോകേണ്ടത്. മഞ്ചേരിയില്‍ നിന്നും മലപ്പുറത്തു നിന്നും കോട്ടയ്ക്കല്‍ ഭാഗത്തേക്കുള്ളവ ഇതു വഴി തന്നെയാണ്
തിരിച്ചു പോകേണ്ടത്. പെരിന്തല്‍മണ്ണ, മഞ്ചേരി ഭാഗത്തു നിന്നു മലപ്പുറം ടൗണിലേക്കു വരുന്ന ബസുകള്‍ കുന്നുമ്മലില്‍ യാത്രക്കാരെയിറക്കി തിരിച്ചു പോകണം. കോട്ടപ്പടി ജംഗ്ഷനില്‍ നിന്നു കിഴക്കേത്തല ഭാഗത്തേക്കും കോട്ടക്കല്‍ ഭാഗത്തേക്കും വാഹനഗതാഗതം അനുവദിക്കില്ല. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്.
RECENT NEWS

കെ എസ് യു അറുപത്തി ആറാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു
മലപ്പുറം: കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.എസ്.യു അറുപത്തി ആറാമത് ജന്മദിനാഘോഷം മുൻ മന്ത്രി എപി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കെ അൻഷിദ് അധ്യക്ഷത വഹിച്ചു. ജന്മദിനത്തോട് [...]