എ.എം മോട്ടോസ് ഉടമ എ മുഹമ്മദ് എന്ന കുഞ്ഞാന് മരിച്ചു

പൂക്കോട്ടൂര്‍: എ.എം മോട്ടോസ് ഉടമ എ മുഹമ്മദ് എന്ന കുഞ്ഞാന് (86) നിര്യാതനായി. മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍, വൈസ് പ്രസിഡന്റ്, കാല് നൂറ്റാണ്ട് കാലം പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, പൂക്കോട്ടൂര്‍ പള്ളിപ്പടി മഹല്ല് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ : മറിയുമ്മ. മക്കള്‍ : എ.എം ഇക്ബാല്‍, എ.എം അഷ്റഫ്, പരേതനായ എ.എം ഹനീഫ, സഫിയ, സൈഫുന്നീസ, റഹ്മത്ത്, പരേതയായ സൗദ, ഉമ്മു ഹബീബ, തസ്നിബാനു. മരുമക്കള്‍ : സുഹറ, ലീന, സഫിയ, അബുഹാജി (പൂളാപ്പീസ്), സൈദലവി (ചേളാരി), മമ്മു (ഫറൂഖ്), റഹ്മത്ത് (അരീക്കോട്), റസാഖ് (കരുവാരക്കുണ്ട്), ജലീല്‍ (ചെറുമുക്ക്). സഹോദരങ്ങള്‍ : എ.എം ഇക്ബാല്‍, മൈമൂനത്ത്, ആസ്യ, സുലൈഖ, സൈഫുന്നീസ, ഫാത്തിമത്ത് സുഹറ. ഖബറടക്കം പൂക്കോട്ടൂര്‍ പള്ളിപ്പടി മഹല്ല് ജുമാമസ്ജിദില്‍ നടന്നു.
RECENT NEWS

പോക്സോ കേസ് പ്രതികളെ നാടു വിടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: പത്ത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മപ്പുറം പോലീസ് പിടികൂടി. കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) [...]