മലപ്പുറത്തെ കോളജ് വിദ്യാര്‍ഥി മരിച്ചനിലയില്‍

മലപ്പുറത്തെ കോളജ്  വിദ്യാര്‍ഥി മരിച്ചനിലയില്‍

മലപ്പുറം: കോളജ് വിദ്യാര്‍ഥിയെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി വിക്ടോറിയ കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ കൊല്ലം പത്തനാപുരം സ്വദേശി സുല്ലു ജോര്‍ജാണ് (20) മരിച്ചത്. കോളജിനു സമീപത്തെ ഫ്‌ലാറ്റില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. മകനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നു ബുധനാഴ്ച രാവിലെ കോളജ് അധികൃതര്‍ ഫ്‌ലാറ്റിലെത്തിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

Sharing is caring!