ഡ്രൈവിംഗ് സ്കൂളുകാരുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത തിരൂരങ്ങാടി സബ് ആര്.ടി ഓഫീസിലെ രണ്ട് എം.വി.ഐമാരെ സസ്പെന്‍ഡ് ചെയ്തു

തിരൂരങ്ങാടി: ഡ്രൈവിംഗ് സ്കൂളുകാരുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് തിരൂരങ്ങാടി സബ് ആര്.ടി ഓഫീസിലെ രണ്ട് എം.വി.ഐമാരെ സസ്പെന്‍ഡ് ചെയ്തു. സുനില്‍ബാബു, ബെന്നി വര്‍ഗ്ഗീസ് എന്നിവരെയാണ് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.സുരേഷ് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി എട്ടിലെ ദേശീയ പണിമുടക്ക് ദിവസം തലപ്പാറയിലെ സ്വകാര്യ ഹോട്ടലില്‍ ഡ്രൈവിംഗ് സ്കൂളുകാര്‍ക്കുള്ള ട്രാഫിക് ബോധവത്കരണ ക്ലാസിന് ശേഷമായിരുന്നു മദ്യസത്കാരം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. തിരൂരങ്ങാടി ജോയിന്റ് ആര്.ടി.ഒ, രണ്ട് എം.വി.ഐമാര്‍, ഒരു എ.എം.വി.ഐ എന്നിവരാണ് ക്ലാസിനെത്തിയത്. ജോയിന്റ് ആര്.ടി.ഒ പോയശേഷം ഉദ്യോഗസ്ഥര്‍ മദ്യസത്കാരത്തില്‍ പങ്കെടുത്തെന്നാണ് ആരോപണം.
RECENT NEWS

സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന
തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ [...]