അപകര്‍ഷതാ ബോധത്തില്‍ നിന്ന് മുക്തമായ ഒരു സമുദായമായി മുസ്ലിംകള് മാറേണ്ടതുണ്ടെന്നു മുനവ്വറലി ശിഹാബ് തങ്ങള്‍
മലപ്പുറം: ഹാജി .കെ മമ്മദ് ഫൈസി സ്മാരക അഖില കേരള ഹിഫ്ള് മത്സരം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഫൈസി വാളക്കുളം, സയ്യിദ് ത്വാഹാ തങ്ങള്‍, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് പ്രസംഗിച്ചു.
അവാര്‍ഡിംഗ് സെഷന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐ.എ.സ് ഉദ്ഘാടനം ചെയ്തു. എം. അലി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. ഖാദര്‍ ഫൈസി കുന്നുംപുറം, മുഹമ്മദലി ഹാജി തൃക്കടീരി പ്രസംഗിച്ചു.
സാഹിത്യ സെമിനാര്‍ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. എം.പി മുസ്തഫ ഫൈസി അധ്യക്ഷത വഹിച്ചു. ഖാളി മുഹമ്മദിന്റെ സാഹിത്യ സംഭാവനകള്‍ എന്ന വിഷയത്തില്‍ ഒ.ടി മുസ്തഫ ഫൈസി മുടിക്കോട്, ഡോ.സൈതാലി ഫൈസി പട്ടിക്കാട്, എം.ടി അബൂബകര്‍ ദാരിമി, മുജീബ് ഫൈസി പൂലോട്, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, ഹസന് ഫൈസി കരുവാരക്കുണ്ട് പ്രസംഗിച്ചു.
ആത്മവിശ്വാസത്തോടെ മുന്നേറാനും തയ്യാറാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. അപകര്‍ശതാ ബോധത്തില്‍ നിന്ന് മുക്തമായ ഒരു സമുദായമായി മുസ്ലിംകള് മാറേണ്ടതുണ്ടെന്നും തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ സമ്മേളത്തോടനുബദ്ധിച്ച് ഓസ്ഫോജ്ന സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഹാജി .കെ മമ്മദ് ഫൈസി സ്മാരക അഖില കേരള ഹിഫ്ള് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]