എസ്.ഡി.പി.ഐ സിറ്റിസണ്‍ മാര്‍ച്ച്, ജനുവരി 21 ന് മലപ്പുറത്ത്, പതിനായിരങ്ങള്‍ പങ്കെടുക്കും

എസ്.ഡി.പി.ഐ  സിറ്റിസണ്‍ മാര്‍ച്ച്,  ജനുവരി 21 ന് മലപ്പുറത്ത്,  പതിനായിരങ്ങള്‍ പങ്കെടുക്കും

മലപ്പുറം : സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക’ എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളം രാജ്ഭവനിലേക്ക് – സിറ്റിസണ്‍സ് മാര്‍ച്ച് നടത്തുന്നു. ജനുവരി 17 ന് കാസര്‍കോഡ് നിന്നാരംഭിച്ച് ഫെബ്രുവരി 01 ന് തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ സമാപിക്കുന്ന വിധത്തിലാണ് മാര്‍ച്ച് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 21 ചൊവ്വാഴ്ച്ച മലപ്പുറം ജില്ലയിലെത്തും. വൈകുന്നേരം 4 മണിക്ക് പൂക്കോട്ടൂര്‍ പിലാക്കലില്‍ നിന്നും 8 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് മലപ്പുറം കുന്നുമ്മലില്‍ പൊതുയോഗത്തോടെ സമാപിക്കും.

സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങള്‍ മാര്‍ച്ചില്‍ അണിനിരക്കും. സിറ്റിസണ്‍സ് മാര്‍ച്ചിനോടനുബന്ധിച്ച് മണ്ഡലം തലങ്ങളില്‍ വാഹനജാഥ, ലഘുലേഖ വിതരണം, തെരുവുനാടകം, ഓപ്പണ്‍ ഫോറം ഗ്രഹ സമ്പര്‍ക്ക പരിപാടി എന്നിവ സംഘടിപ്പിക്കും. രാജ്യത്തിന്റെ ബഹുസ്വരതയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഭരണകൂട ഭീകരതക്കെതിരായി നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും

പൊതുസമൂഹത്തിന്റെയും പ്രതിഷേധ മുന്നേറ്റമായി മലപ്പുറത്തെ സിറ്റിസണ്‍ മാര്‍ച്ച് മാര്‍ച്ച് മാറും. പൗരത്വ ഭേദഗതി ബില്ലിന്റെ ഭവിഷ്യത്തുകള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ ജില്ലയിലെ എല്ലാ വീടുകളിലും പ്രവര്‍ത്തകര്‍ എത്തിക്കും.മലപ്പുറം കുന്നുമ്മലില്‍ നടക്കുന്ന സിറ്റിസണ്‍ മാര്‍ച്ച് സമാപന പൊതു യോഗത്തില്‍ പാര്‍ട്ടി അഖിലേന്ത്യ സംസ്ഥാന നേതാക്കള്‍ക്ക് പുറമെ പ്രക്ഷോഭ രംഗത്തുള്ള പ്രധാന വ്യക്തിത്വങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ പൗരത്വ ഭേദഗതിക്ക് എതിരെ നടക്കുന്ന പരിപാടികളില്‍ സിറ്റിസണ്‍ മാര്‍ച്ച് നിര്‍ണായക വഴിത്തിരിവാകും. മാര്‍ച്ചില്‍ പൗരത്വ ഭേതഗതിയുടെ ഭവിഷ്യത്തുകള്‍ സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുന്ന നിശ്ചല ദൃശ്യങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍

ന്മ അഡ്വ. സാദിഖ് നടുത്തൊടി (എസ് ഡി പി ഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്)

ന്മ അഡ്വ. കെ സി നസീര്‍ (എസ് ഡി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറി)

ന്മ ടി എം ഷൗക്കത്ത് (എസ് ഡി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറി)

ന്മ കെ സി അബ്ദുല്‍ സലാം (എസ് ഡി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറി)

മീഡിയ ഇന്‍ ചാര്‍ജ്ജ്

കെ പി ഒ റഹ്മത്തുള്ള
9388899136

Sharing is caring!