പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രചാരണവുമായി എസ്എസ്എഫ്

മലപ്പുറം :പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ജനകീയ ആശയ പ്രചാരണവുമായി എസ്എസ്എഫ്. ജില്ലയില്‍ അഞ്ച് ലക്ഷത്തോളം ജനങ്ങളെ നേരിട്ട് കണ്ട് പൗരത്വ നിയമ ഭേദഗതിയുടെ ഗുരുതര പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കൈപുസ്തം ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള വീടുകളില്‍ വിതരണം ചെയ്യുന്നുണ്ട് . പൗരത്വ നിയമത്തില്‍ സംശയങ്ങളുള്ളവര്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാനും സംവിധാനമുണ്ട്. പൗരത്വനിയമ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരെ ജില്ലയിലെ പൊതു ജനങ്ങളില്‍ നിന്നും ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിന് ഭീമ ഹരജി നല്‍കും. ഒരാഴ്ച തുടരുന്ന ആശയ പ്രചാരണ ക്യാമ്പയിന്‍ ജനഹിതം എന്ന പേരിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ജനഹിതത്തിന്റെ ജില്ലാ ഉദ്ഘാടനം മഞ്ചേരിയില്‍ നടന്നു. എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് എംഎ അബ്ദുശുക്കൂര്‍ സഖാഫി, ജന,സെക്രട്ടറി കെ പി മുഹമ്മദ് യൂസുഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]