പൗരത്വഭേദഗതി നിയമം: ഞായറാഴ്ച മദ്റസകളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സമസ്തയുടെ ആഹ്വാനം

പൗരത്വഭേദഗതി നിയമം: ഞായറാഴ്ച മദ്റസകളില്‍  പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സമസ്തയുടെ ആഹ്വാനം

ചേളാരി: പൗരത്വഭേദഗതി നിയമവുമായും മറ്റും ബന്ധപ്പെട്ട് രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും അതുവഴി സമൂഹത്തിന് ഉണ്ടാവുന്ന വിപത്തുകളില്‍ നിന്നും രക്ഷതേടി ജനുവരി 19-ന് ഞായറാഴ്ച മദ്റസകളില്‍ ഖുര്‍ആന്‍പാരായണം നടത്തിയും നാരിയത്ത് സ്വലാത്ത് ചൊല്ലിയും പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Sharing is caring!