പിണറായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ അധ്യക്ഷനാകും

പിണറായി ഉദ്ഘാടനം ചെയ്യുന്ന  ചടങ്ങില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ അധ്യക്ഷനാകും

മലപ്പുറം: ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് 16ന് ഭരണഘടനാ സംരക്ഷണ റാലി. വൈകിട്ട് നാലിന് കിഴക്കേത്തലയില്‍ വിവിധ തുറകളിലെ ജനങ്ങള്‍ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഭരണഘടനാ സംരക്ഷണ സമിതി നേതൃത്വത്തിലാണ് ജില്ലാടിസ്ഥാനത്തില്‍ റാലി സംഘടിപ്പിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുത്തുക്കോയ ജിഫ്രി തങ്ങള്‍ അധ്യക്ഷനാകും. സയീദ് ഖലീല്‍ ബുഖാരി തങ്ങള്‍, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ഇ കെ അഹമ്മദ്കുട്ടി, പി എന്‍ അബ്ദുള്‍ ലത്തീഫ് തുടങ്ങി വിവിധ സംഘടനാ നേതാക്കളും മന്ത്രി കെ ടി ജലീല്‍, സിപിഐ ദേശീയ എക്‌സി. അംഗം പന്ന്യന്‍ രവീന്ദ്രന്‍, പാലോളി മുഹമ്മദ്കുട്ടി, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങി വിവിധ രാഷ്ട്രീയസാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കളും സംസാരിക്കും.

Sharing is caring!