പ്രായപൂര്‍ത്തിയാകാത്ത 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാങ്ങ് സ്വദേശിയായ ഷിബിലിയെയാണ് പോക്സോ ആക്ട് പ്രകാരം കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയതത്. രാത്രി കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം പെരിന്തല്‍ണ്ണ ജെസിഎം കോടതിയില്‍ ഹാജരാക്കി.
പ്രായപൂര്‍ത്തിയാകാത്ത 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് പാങ്ങ് സ്വദേശിയായ യുവാവിനെ പോക്സോ ആക്ട് പ്രകാരം കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. രാത്രി കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പിതാവ് നല്കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
പോക്സോ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം മുതല്‍ ഇത്തരം കേസുകളിലെ അന്വേഷണം വേഗത്തിലാക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും പ്രത്യേക അന്വേഷക സംഘത്തെ നിയോഗിക്കാനാണ് തീരുമാനമായിട്ട്ുണ്ട്. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പെക്ടര്‍മാരും ആറ് എസ്ഐമാരും സിവില്‍ പൊലീസ് ഓഫീസര്‍മാരും അടങ്ങുന്നതാകും സംഘം. സംസ്ഥാനങ്ങളില്‍ കൂടുതല്‍ പോക്സോ കോടതികളും അന്വേഷണ സംഘവും വേണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായി 28 പോക്സോ അതിവേഗ കോടതി കേരളത്തിന് അനുവദിച്ചിരുന്നു. അതിനു ശേഷവും നിരവധി കേസുകളാണ് ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സംസ്ഥാനത്ത് 2019 ഒക്ടോബര്‍ 19 വരെയുള്ള കണക്കുപ്രകാരം 11,954 പോക്സോ കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 9,457 കേസ് വിചാരണയിലും 2,497 കേസ് അന്വേഷണ ഘട്ടത്തിലുമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ശ്രമിച്ച കേസില്‍ എസ്ഐ ഷാരോണ്‍, സിപിഒമാരായ വിവേക്, ഷക്കീല്‍, പ്രിയജിത്ത്, സുരേഷ്്, സത്താര്‍, വ ധന്യ എന്നിവരങ്ങിയ അന്വേഷണ സംഘമാണ് ഉണ്ടായിരുന്നത്.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം പെരിന്തല്‍ണ്ണ ജെസിഎം കോടതിയില്‍ ഹാജരാക്കി.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]